ലോകം ചുറ്റുന്ന ഒരു വയസുകാരൻ ഇൻഫ്ലുവൻസർ- സമ്പാദിക്കുന്നത് പ്രതിമാസം 75,000 രൂപ!

October 20, 2021

ലോകം ചുറ്റി ആ കാഴ്ചകൾ ആളുകളിലേക്ക് എത്തിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. എന്നാൽ, ഒന്നാം വയസിൽ തന്നെ യാത്രകളിലൂടെ ശ്രദ്ധനേടുകയും സമ്പാദിക്കുകയും ചെയ്യുന്ന ബ്രിഗ്സ് ഡാരിംഗ്ടൺ ഒരു താരമാണ്. തന്റെ മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലെ വിവിധ ഇടങ്ങളിൽ ചുറ്റിക്കറങ്ങി പ്രതിമാസം 1000 ഡോളർ (75,000 രൂപ) ആണ് ഈ കുഞ്ഞ് സമ്പാദിക്കുന്നത്. ബ്രിഗ്സ് ഡാരിംഗ്ടൺ എന്ന കുഞ്ഞ് ഇതിനകം 45 ഫ്ലൈറ്റുകളിൽ യാത്ര ചെയ്ത ഒരു കുഞ്ഞ് ഇൻഫ്ലുവൻസറാണ്.

ബ്രിഗ്സ് ഇതുവരെ 16 അമേരിക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ചു കഴിഞ്ഞു. 2020 ഒക്ടോബർ 14 ന് ജനിച്ച ബ്രിഗ്സ് മൂന്നാഴ്ച പ്രായമുള്ളപ്പോൾ ആരംഭിച്ച യാത്രയാണിത്. നെബ്രാസ്കയിലെ ഒരു ഗ്ലാമ്പിംഗ് സൈറ്റിലേക്കായിരുന്നു കുഞ്ഞിന്റെ ആദ്യ യാത്ര. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവൽ ഇൻഫ്ലുവൻസറാണ് ബ്രിഗ്സ്.

Read More: കൊവിഡ് പ്രതിസന്ധിയിൽ തളർന്ന മലയാള സിനിമാ ലോകത്തിന് ‘കുറുപ്പി’ലൂടെ കൈത്താങ്ങാകാൻ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാൻ

ജെസും ഭർത്താവ് സ്റ്റീവും കുഞ്ഞിനൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിച്ചതോടെയാണ് കുഞ്ഞ് ബ്രിഗ്‌സിന്റെ യാത്രകൾ ആരംഭിച്ചത്. ഇങ്ങനെ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ജെസ്സിന് ലഭിച്ചില്ല. അതോടെ കുഞ്ഞിന്റെ പേരിൽ ഒരു ഇൻസ്റ്റാഗ്രാം പേജ് ആരംഭിക്കുകയായിരുന്നു. വെറും ഒമ്പത് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്രിഗ്സ് തന്റെ ആദ്യ വിമാന യാത്ര നടത്തിയത്. ഇപ്പോൾ ഇവരുടെ യാത്രകൾക്ക് സ്പോണ്സര്മാരുമുണ്ട്.

Story highlights- One year old baby influencer earns Rs 75,000