റേ മാത്യൂസായി പാടി അഭിനയിച്ച് പൃഥ്വിരാജ്- ശ്രദ്ധനേടി ഭ്രമം സിനിമയിലെ ഗാനം

നടനായും നിര്‍മാതാവായും സംവിധായകനായും ചലച്ചിത്രലോകത്തെ നിറസാന്നിധ്യമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ആണ് ഭ്രമം. ചിത്രത്തിലെ മറ്റൊരു ഗാനം എത്തി. ലോകം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരൻ തന്നെയാണ്. ചിത്രത്തിൽ രണ്ടു ഗാനങ്ങളാണ് പൃഥ്വിരാജ് ആലപിച്ചിരിക്കുന്നത്.

ആയുഷ്മാന്‍ ഖുറാന പ്രധാന കഥാപാത്രമായെത്തിയ ബോളിവുഡ് ചിത്രം അന്ധാദുന്നിന്റെ റീമേക്ക് ആണ് പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ഇന്ത്യക്ക് പുറത്ത് ചിത്രം തിയേറ്റർ റിലീസായാണ് എത്തിയത്.

പൃഥ്വിരാജ് സുകുമാരനോടൊപ്പം ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എ പി ഇന്റര്‍നാഷ്ണലിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. ശങ്കര്‍. ജഗദീഷ്, സുധീര്‍ കരമന, റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ഭ്രമം എന്ന ചിത്രത്തില്‍.

ശരത് ബാലന്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണത്തിലൂടെ ശ്രദ്ധേയനായ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഒരു ഗാനവും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Story highlights- prithviraj sukumaran sings lokam song