രാധേശ്യാമില്‍ പ്രേരണയായി പൂജ ഹെഗ്‌ഡെ; പിറന്നാള്‍ ആശംസിച്ച് പ്രഭാസ്

Radhe Shyam Pooja Hegde Birthday Special Poster

ചലച്ചിത്ര ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം. ചിത്രത്തിലെ നായികാ കഥാപാത്രത്തിന് പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് പ്രഭാസ്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ക്യാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. താരത്തിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് പ്രഭാസ് ആണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തില്‍ പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രമായി പ്രഭാസ് ചിത്രത്തിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. രാധാ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.

Read more: ഇനി സ്‌ക്രീനിൽ മാത്രമല്ല, ജീവിതത്തിലും തരംഗമാകാൻ ‘സ്ക്വിഡ് ഗെയിം’; അബുദാബിയിലൊരുങ്ങുന്ന ഗെയിമിന്റെ പ്രത്യേകതകൾ

തമിഴ് സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. 2022 ജനുവരി 14 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. അതേസമയം പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന ബീസ്റ്റ് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിജയ് നായകനായെത്തുന്ന ചിത്രമാണ് ബീസ്റ്റ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Story highlights: Radhe Shyam Pooja Hegde Birthday Special Poster