അഭിനയമികവിൽ രജനികാന്ത് ആക്ഷനും പ്രണയവും നിറച്ച് അണ്ണാത്തെ ടീസർ

Rajinikanth Annaatthe Official Teaser

തെന്നിന്ത്യൻ ചലച്ചിത്ര ആസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാാണ് അണ്ണാത്തെ. രജനികാന്ത് ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. പ്രേക്ഷക പ്രതീക്ഷ വർധിപ്പിച്ചുകൊണ്ട് ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. അഭിനയമികവിൽ അതിശയിപ്പിക്കുകയാണ് രജനികാന്ത്.

ആക്ഷൻ രംഗങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ടീസർ ഒരുക്കിയിരിക്കുന്നത്. ഒറ്റദിവസംകൊണ്ട് നാൽപ്പത് ലക്ഷത്തിലധികം കാഴ്ചക്കാരെയും സ്വന്തമാക്കി അണ്ണാത്തെ ടീസർ. നയൻതാരയാണ് ചിത്രത്തിൽ രജനികാന്തിൻറെ നായികാ കഥാപാത്രമായെത്തുന്നത്. സിരുത്തൈ ശിവ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. പ്രഖ്യാപനം മുതൽക്കേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച ആസ്വാദക സ്വീകാര്യത നേടി.

Read more: 42 ദിവസങ്ങള്‍ക്കൊണ്ട് 10000 കിലോമീറ്റര്‍ പറന്ന പക്ഷി

മരണം കവർന്നെടുക്കുന്നതിന് മുൻപ് അതുല്യ ഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യം ആലപിച്ച ഗാനവും ആസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കി. രജനികാന്തും ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. സൺ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. സൂരി, മീന, ഖുശ്ബു, കീർത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Story highlights: Rajinikanth Annaatthe Official Teaser