പ്രണയം പങ്കുവെച്ച് സിദ്ധാർത്ഥ് മൽഹോത്രയും കിയാരയും- ഹൃദയം കവർന്ന ‘ഷേർഷാ’യിലെ ഗാനം പ്രേക്ഷകരിലേക്ക്

പരംവീര ചക്ര നേടിയ ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ഷേർഷാ. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ഹിറ്റായ ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ, ഷേർഷായിലെ റാഞ്ജാ എന്ന ഗാനത്തിന്റെ പൂർണ്ണ വിഡിയോ ശ്രദ്ധനേടുകയാണ്. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത്. കിയാര അദ്വാനിയാണ് നായിക.

സോണി മ്യൂസിക് നിർമ്മിച്ച ‘രാഞ്ജ’ അൻവിത ദത്തിന്റെ വരികളാണ്. ജസ്ലീൻ റോയലും ബി പ്രാകും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാഞ്ജയിൽ, സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയുമാണുള്ളത്. സിദ്ധാർത്ഥ് പരംവീര ചക്ര ജേതാവ് ക്യാപ്റ്റൻ വിക്രം ബത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, കിയാര ഡിംപിൾ ചീമയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read More: മിയക്കുട്ടിക്ക് ഒരു ക്യൂട്ട് പിറന്നാൾ സമ്മാനം- മിയയുടെ ഗാനത്തിന് ചുവടുവെച്ച് മേഘ്‌ന; വിഡിയോ

തമിഴ് സംവിധായകൻ വിഷ്ണു വർധൻ ബോളിവുഡിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ധർമ്മ പ്രൊഡക്ഷൻസും കാഷ് എന്റർടൈൻമെന്റും ചേർന്നാണ് നിർമ്മിക്കുന്നത്. ആഗസ്റ്റ് 12 ന് ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 1999 ജൂണിൽ കാർഗിൽ യുദ്ധത്തിൽ സഹപ്രവർത്തകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരണം വരിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Story highlights- ranjha song from shershaah