വിജയ് ചിത്രത്തിലെ രംഗം പുനഃരാവിഷ്‌കരിച്ച് ചെങ്കല്‍ച്ചൂളയിലെ മിടുക്കന്‍മാര്‍: വിഡിയോ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

ഗംഭീരമായ ഒരു നൃത്തപ്രകടനംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായ മിടുക്കന്‍മാര്‍ ആണ് ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍. സൂര്യ നായകനായെത്തിയ അയന്‍ എന്ന ചിത്രത്തിലെ ഗാനരംഗം അതേപോലെ പുനഃരാവിഷ്‌കരിച്ചാണ് മിടുക്കന്‍മാര്‍ കൈയടി നേടിയത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാരുടെ മറ്റൊരു പുനഃരാവിഷ്‌കരണവും.

വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിലെ സ്റ്റണ്ട് രംഗമാണ് ഇവര്‍ ഗംഭീരമായി പുനഃരാവിഷ്‌കരിച്ചിരിക്കുന്നത്. വിഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. നിരവധിപ്പേരാണ് മിടുക്കന്മാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നതും. വിജയ്-യെ നായകനാക്കി അറ്റ്‌ലി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് തെരി.

Read more: ‘മൂധേവികളല്ല, മൂന്നു ദേവികൾ എന്നാണ് ഉദ്ദേശിച്ചത്’- പ്രിയയെയും സുഹൃത്തുക്കളെയും ട്രോളി കുഞ്ചാക്കോ ബോബൻ; വിഡിയോ

അതേസമയം സൂര്യയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ വിഡിയോ സൈബര്‍ ഇടങ്ങളില്‍ വന്‍ ഹിറ്റായിരുന്നു. മിടുക്കന്‍മാരുടെ ഡാന്‍സ് വൈറലായതോടെ സൂര്യ അടക്കമുള്ള താരങ്ങളും ഇവരെ അഭിനന്ദിക്കുകയും ചെയ്തു. ഡാന്‍സ് പ്രകടനത്തിലൂടെ കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിരുന്ന് സിനിമയിലേയ്ക്കും മിടുക്കന്‍മാര്‍ക്ക് അവസരവും ലഭിച്ചു.

Story highlights: REMAKE OF THERI FIGHT SCENE