അനു പാടി നിർത്തിയിടത്തുനിന്നും റിമി പാടിത്തുടങ്ങി.. ‘ മന്ത്രത്താൽ പായുന്ന കുതിരയെ..’- ഹൃദയംകവർന്ന ആലാപനം

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. താര ചിരിവേദിയായ സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയ റിമിയുടെ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കോമഡി കൂട്ടത്തിനൊപ്പം റിമിയും ചേർന്നപ്പോൾ സ്റ്റാർ മാജിക് വേദിയിൽ പിറന്നത് ചിരി മേളമാണ്.

ഇപ്പോഴിതാ, വീഡിയോയിൽ റിമി ആലപിച്ച ഒരു ഗാനം ശ്രദ്ധനേടുകയാണ്. റിമിക്ക് വേണ്ടി അനു ആണ് ആദ്യം പാടിത്തുടങ്ങിയത്. ‘തുമ്പി വാ, തുമ്പക്കുടത്തിൻ..’ എന്ന ഗാനമാണ് റിമി അനു പാടിയത്. രണ്ടു വരികൾ പാടി അനു അവസാനിപ്പിച്ചപ്പോൾ കാത്തുനിന്ന റിമി ടോമി അവിടെ നിന്നും പാടിത്തുടങ്ങി. ‘മന്ത്രത്താൽ പായുന്ന കുതിരയെ..’ എന്ന് തുടങ്ങുന്ന വരികൾ റിമി പാടി തുടങ്ങിയപ്പോൾ ചിരി വേദിയിൽ കൈയടി ഉയർന്നു.

Read More: ‘യാത്ര’യ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്; ഇത്തവണ അഖിൽ അക്കിനേനിക്ക് ഒപ്പം

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- rimi tomy singing in star magic show