‘തേരിറങ്ങും മുകിലേ..’- ഹൃദയം കവർന്ന് റിമി ടോമിയുടെ ആലാപനം

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. താര ചിരിവേദിയായ സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയ റിമി ഒട്ടേറെ ഗാനങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഇപ്പോഴിതാ, തേരിറങ്ങും മുകിലേ എന്ന മനോഹര ഗാനവുമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് റിമി ടോമി. എപ്പിസോഡ് ആരംഭിക്കുമ്പോൾ റിമിയുടെ ഒരു പാട്ടുകൂടി ആയാലോ എന്ന് അവതാരക ചോദിക്കുന്നു. അപ്പോൾ ഒരു ഫീലുള്ള പാട്ടായാലോ എന്ന് പറഞ്ഞുകൊണ്ടാണ് റിമി ടോമി മനോഹരമായ ഈ ഗാനം ആലപിക്കുന്നത്.

മുൻപ്, അനുവിനൊപ്പം റിമി ടോമി ആലപിച്ച ഗാനവും ശ്രദ്ധ നേടിയിരുന്നു. ‘മന്ത്രത്താൽ പായുന്ന കുതിരയെ..’ എന്ന് തുടങ്ങുന്ന വരികൾ റിമി പാടി തുടങ്ങിയപ്പോൾ ചിരി വേദിയിൽ കൈയടി ഉയർന്നു.

Read More: ‘ഡിബുക്കി’ൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം- ശ്രദ്ധനേടി ‘എസ്ര’യുടെ ബോളിവുഡ് റീമേക്ക് ട്രെയ്‌ലർ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- rimi tomy singing therirangum mukile