ഏതുദിശയിലേക്കും അനായാസം കറങ്ങുന്ന വീട്- ഭാര്യയ്ക്കായി 72-കാരൻ ഒറ്റയ്ക്ക് പണിത വീട് കൗതുകമാകുന്നു

പ്രണയത്തിന് പ്രായമില്ല എന്ന് കേട്ടിട്ടില്ലേ? ഏതുപ്രായത്തിലും പ്രണയം നഷ്ടമാകാതിരിക്കുക എന്നത് അനുഗ്രഹമാണ്. ജീവിതത്തിന്റെ അവസാനഘട്ടങ്ങളിൽ ആ പ്രണയം ഓരോരുത്തരെയും എത്രത്തോളം സജീവമാക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിനുദാഹരണമാണ് ബോസ്നിയയിലെ വോജിൻ കുസിക് എന്ന 72-കാരൻ. ഭാര്യക്കായി ഇദ്ദേഹം പണികഴിച്ചത് ഒരു സ്നേഹസ്മാരകമാണ്.

ഒരു താജ്മഹൽ ഒന്നുമല്ലെങ്കിലും ഒട്ടേറെ പ്രത്യേകതകൾ വോജിൻ പണിത ഈ വീടിനുണ്ട്. പച്ചപ്പാർന്ന മേട്ടിൽ ഒരു കുഞ്ഞു വീട് പണിതു ഇദ്ദേഹം. വീടിന് പച്ച പെയിന്റും ചുവന്ന മെറ്റൽ മേൽക്കൂരയും നൽകിയിരിക്കുന്നു. വീടിനുള്ളിൽ നിന്നും പുറത്തേക് ഒട്ടേറെ ജാലകങ്ങളുമുണ്ട്. എന്നാൽ വീടിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത ഈ വീട് വട്ടത്തിൽ കറങ്ങും എന്നുള്ളതാണ്. ഭാര്യയുടെ ആഗ്രഹങ്ങൾക്കനുസരിച്ചാണ് വോജിൻ ഈ വീട് പണിതത്.

ബിസിനസിൽ നിന്ന് വിരമിച്ച ശേഷം എല്ലാ ഉത്തരവാദിത്തങ്ങളും മക്കൾക്ക് കൈമാറിയ ശേഷമാണ് വീട് നിർമ്മിക്കാൻ വോജിൻ കുസിക് സമയം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ നിന്നാൽ സുര്യനെ കാണാൻ സാധിക്കണം എന്ന ഭാര്യയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു ഇദ്ദേഹം. വീട് കറങ്ങുന്നതുകൊണ്ട് ആഗ്രഹിക്കുന്ന പൊസിഷനിൽ വെയ്ക്കാം.

Read More: അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ തിളങ്ങാൻ ‘നായാട്ട്’

വോജിൻ സ്വയം നിർമിച്ചതാണ് കറങ്ങുന്ന വീട്. അദ്ദേഹം പരിശീലനം ലഭിച്ച പ്രൊഫഷണലല്ല, കോളേജിൽ പോകാൻ പോലും അവസരം കിട്ടിയിട്ടില്ലാത്ത ആളാണ്. എന്തായാലും കൗതുകമാകുകയാണ് ഈ വീട്.

Story highlights- rotating house