കേന്ദ്ര കഥാപാത്രങ്ങളായി രജനികാന്തും നയന്‍താരയും; ശ്രദ്ധ നേടി ‘അണ്ണാത്തെ’യിലെ ഗാനം

Saara Kaatrae Lyric Video Annaatthe Movie

ചില പാട്ടുകളുണ്ട്, ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടുന്ന ഗാനങ്ങള്‍. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ഇത്തരം പാട്ടുകള്‍ക്ക് ലഭിയ്ക്കാറുള്ളത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അണ്ണാത്തെ എന്ന ചിത്രത്തിലെ പുതിയ ഗാനവും സംഗീതാസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു.

രജനികാന്തും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ സാര കാട്രേ… എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. സിദ് ശ്രീറാമും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം. ഡി ഇമ്മനാണ് സംഗീത സംവിധായകന്‍. യുഗഭാരതിയുടേതാണ് ഗാനത്തിലെ വരികള്‍.

Read more: അങ്ങനെയാണ് മീശമാധവനില്‍ വിഷുക്കണിയുമായി ‘താടിവെച്ച കൃഷ്ണന്‍’ എത്തിയത്

ചിത്രത്തിലേതായി മറ്റൊരു ഗാനവും അടുത്തിടെ പ്രേക്ഷകരിലേക്കെത്തിയിരുന്നു. മരണം കവര്‍ന്നെടുക്കുന്നതിന് മുന്‍പ് അതുല്യ ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യം ആലപിച്ച ആ ഗാനവും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Story highlights: Saara Kaatrae Lyric Video Annaatthe Movie