‘ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്..’- ഷിയാസിനൊപ്പം മനോഹര നൃത്തവുമായി പ്രയാഗ മാർട്ടിൻ; വിഡിയോ

നവരസ എന്ന ആന്തോളജി ചിത്രത്തിൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന ചിത്രത്തിൽ നായികയായി എത്തിയത് പ്രയാഗ മാർട്ടിൻ ആണ്. സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിൽ അതിഥിയായി പ്രയാഗ എത്തിയിരുന്നു. അന്ന് ചിത്രത്തെക്കുറിച്ച് സസ്‌പെൻസ് ഒളിപ്പിച്ച് വിശേഷങ്ങൾ പങ്കുവെച്ചിരുന്നു താരം. ഇപ്പോഴിതാ, സിനിമയുടെ റിലീസിനും സ്വീകാര്യതയ്ക്കും ശേഷം വീണ്ടും വേദിയിലേക്ക് എത്തുകയാണ് നടി.

രണ്ടാം വരവിൽ പ്രയാഗയെ ചിരിവേദി സ്വീകരിച്ചത് നവരസയിലെ ചിത്രമായ ‘ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്’-ലെ ഗാനത്തിലൂടെയാണ്. ഷിയാസിനൊപ്പം ഈ ഗാനത്തിന് ചുവടുവെച്ചാണ് പ്രയാഗ വേദിയിലേക്ക് എത്തിയത്. അതേസമയം, കാര്‍ത്തിക് ആണ് ഈ ഗാനം ആലപിച്ചത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും കാര്‍ത്തിക് ആണ്.

Read More: ‘പ്രേമ’മല്ല, ഇനി ‘പ്രേമതീരം’- മലയാളത്തിൽ റിലീസിന് ഒരുങ്ങി സായ് പല്ലവിയുടെ തെലുങ്ക് ചിത്രം; ട്രെയ്‌ലർ

മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ എന്ന ആന്തോളജി ചിത്രമൊരുക്കിയത്. തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്‌നി എന്നിവയാണ് നവരസയില്‍ ഉള്‍പ്പെടുന്ന മറ്റ് ചിത്രങ്ങള്‍. മികച്ച പ്രതികരണമായിരുന്നു ചിത്രങ്ങൾക്ക് ലഭിച്ചത്.

Story highlights- shiyas kareem and prayaga martin dancing