എന്നെ മനസിലായില്ലേ, ഞാൻ വേലായുധൻ കുട്ടി’- വേഷപ്പകർച്ചയിൽ അമ്പരപ്പിച്ച് ശ്രീവിദ്യ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇപ്പോൾ ആഴ്ചയിൽ നാലുദിവസവും സ്റ്റാർ മാജിക് സംപ്രേഷണം ചെയ്യുകയാണ്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

സിനിമാതാരമെങ്കിലും സ്റ്റാർ മാജിക് വേദിയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രീവിദ്യ. രസികൻ കൗണ്ടറുകളുമായി നിറയുന്ന ശ്രീവിദ്യയുടെ പുത്തൻ മേക്കോവറാണ് ശ്രദ്ധനേടുന്നത്. സ്റ്റാർ മാജിക് സൂപ്പർ പവറിൽ ആൺവേഷത്തിൽ എത്തിയിരിക്കുകയാണ് ശ്രീവിദ്യ. രസതന്ത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിച്ച വേലായുധൻകുട്ടി എന്ന വേഷത്തിലാണ് ശ്രീവിദ്യ എത്തുന്നത്. ശ്രീവിദ്യയുടെ വേഷപ്പകർച്ച വേദിയിലും ആരാധകർക്കിടയിലും ചിരി പടർത്തുകയാണ്.

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു ആഘോഷമാണ് സ്റ്റാർ മാജിക്. രസകരമായ സ്കിറ്റുകളും താര വിശേഷങ്ങളുമൊക്കെയായി ഈ മഹാമാരിക്കാലത്തും ആളുകളുടെ മനസ് നിറയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. തിരക്കുകളിൽ നിന്നും മാറി അല്പനേരം ചിരിയുടെയും ആഘോഷത്തിന്റെയും ലഹരി പ്രേക്ഷകരിലേക്ക് സ്റ്റാർ മാജിക് പകരുകയാണ്. 

Read More: ഡ്രം സ്റ്റിക്കുമായി താളം പിടിച്ച് ശോഭന, ഒടുവിലൊരു കുസൃതിയും- വിഡിയോ

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- sreevidhya makeover look