ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി പുഷ്പയിലെ മെലഡി ഗാനം

October 13, 2021
Srivalli Song From Allu Arjun's Pushpa Movie

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള അല്ലു അര്‍ജുന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഓരോ വിശേഷങ്ങളും പ്രേക്ഷകര്‍ ഏറെ ആകംക്ഷയോടെ ഏറ്റെടുക്കാറുണ്ട്. ശ്രദ്ധ നേടുകയാണ് പുഷ്പയിലെ പുതിയ ഗാനം. മാജിക് മെലഡി എന്ന വര്‍ണനയ്‌ക്കൊപ്പമാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്.

തെലുങ്കിനു പുറമെ തമിഴിലും മലയാളത്തിലും ഹിന്ദിയിലും കന്നടയിലും ഗാനം പ്രേക്ഷകരിലേക്കെത്തി. ദേവി ശ്രീപ്രസാദ് ആണ് ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. സിദ് ശ്രീറാമിന്റെ ഗംഭീരമായ ആലാപനവും ഗാനത്തിന്റെ ആകര്‍ഷണമാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

Read more: ഏത് ഭാഷയിലുള്ള പാട്ടും മലയാളത്തില്‍ പാടുന്ന രസികന്‍ ഗായകനായി ബിനു അടിമാലിയുടെ പകര്‍ന്നാട്ടം: വിഡിയോ

ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായാണ് ചിത്രത്തിന്റെ റിലീസ്. ആദ്യ ഭാഗം ഈ വര്‍ഷം ക്രിസ്മസിനോട് അനുബന്ധിച്ച് പ്രേക്ഷകരിലേക്കെത്തും. പുഷ്പരാജ് എന്ന കഥാപാത്രത്തെ ആണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. കള്ളക്കടത്തുകാരനായ പുഷ്പരാജ് ആയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

തെലുങ്കിന് പുറമെ, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഓസ്‌കര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.

Story highlights: Srivalli Song From Allu Arjun’s Pushpa Movie