ശാരീരിക പരിമിതികൾക്കിടയിൽ ‘സ്റ്റാർ മാജിക്’ വേദിയിൽ കാണിയായി എത്താൻ ആഗ്രഹം; അതിഥികളായി ക്ഷണിച്ച് ചിരിവേദി- ഹൃദയംതൊട്ട കാഴ്ച

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അതിനൊപ്പം തന്നെ സ്റ്റാർ മാജിക് പ്രേക്ഷകരെ ചേർത്തുനിർത്താറുമുണ്ട് വേദി. ഇപ്പോഴിതാ, വേദിയിൽ കാണികൾക്കൊപ്പം ഇരിക്കണമെന്ന ആഗ്രഹവുമായി ശാരീരിക പരിമിതികളെ അതിജീവിച്ച് എത്തിയ സജിത്തിന് അമ്പരപ്പിക്കുന്ന ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സ്റ്റാർ മാജിക് വേദി.

സ്‌പൈനൽ കോഡിന് ഉണ്ടായ ട്യൂമറിനെ തുടർന്ന് കിടപ്പിലായ സജിത്ത് സ്റ്റാർ മാജിക് പരിപാടിയുടെ ആസ്വാദകനാണ്. എന്നെങ്കിലും ഈ വേദിയിൽ എത്തണം എന്ന ആഗ്രഹമായിരുന്നു അന്നുമുതൽ സജിത്തിനുണ്ടായിരുന്നത്. വീൽചെയറിൽ വേദിയിലെത്തി കണികൾക്കൊപ്പം ഇരിക്കാനാണ് സജിത്ത് ആഗ്രഹിച്ചിരുന്നത്. എന്നാൽ, വേദിയിലെത്തിയപ്പോൾ അതിഥിയായി എത്തിയ സലിം കുമാർ ഉൾപ്പെടെയുള്ളവർ സ്റ്റേജിലേക്ക് ഇറങ്ങി ചിരിത്രങ്ങൾക്കൊപ്പം ഇരുന്നിട്ട് സജിത്തിനും ശാരീരിക പരിമിതിയെ വെല്ലുവിളിച്ച് എത്തിയ മറ്റൊരു പ്രേക്ഷകയായ അമ്മുവും അതിഥികൾക്കായുള്ള ഇരിപ്പിടം നൽകുകയായിരുന്നു.

Read More: നേർക്കുനേർ വിശാലും ആര്യയും; ഒപ്പം മംമ്ത മോഹൻദാസ്- ‘എനിമി’ ട്രെയ്‌ലർ

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- star magic sajith and ammu special episode