ആകാംഷ നിറച്ച് സിമ്പു നായകനാകുന്ന മാനാട്, ട്രെയ്‌ലർ

തമിഴകത്തിന്റെ പ്രിയതാരം സിമ്പു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാനാട്. വെങ്കട് പ്രഭു സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിൽ മലയാളി താരം കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരങ്ങളും അണിനിരക്കുന്ന മാനാട് മലയാളത്തിലും പ്രേക്ഷകരിലേക്കെത്തും. ഇപ്പോഴിതാ സിനിമ ആസ്വാദകർക്കിടയിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലർ. സസ്‌പെൻസും ആകാംഷയും നിറച്ചാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.

അതേസമയം ചിത്രത്തിലെ ഒരു ഗാനവും നേരത്തെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മെഹര്‍സില… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയും റിസ്വാനും രാജഭാവതരിനിയും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍. പൊളിറ്റിക്കൽ ടൈം ലൂപ്പ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

Read also: 23 വർഷങ്ങൾക്ക് ശേഷം രമണന്റെ ഷൂ പോളിഷിംഗ്; പഞ്ചാബി ഹൗസിലെ ആ സൂപ്പർഹിറ്റ് കോമഡി സീൻ

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് സിമ്പു. വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പു- ഗൗതം മേനോന്‍- എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഒരുമിക്കുന്ന ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വെന്ത് തനിന്തത് കാട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചിമ്പുവിന്റെ കരിയറിലെ 47-മത്തെ ചിത്രമാണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഥാപാത്രത്തിന് വേണ്ടി സിമ്പു നടത്തിയ മേക്കോവറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Story highlights: STR- Maanaadu Official Tamil Trailer