മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

These foods are helps to reduce hair fall

അഴകുള്ളതും കരുത്തുള്ളതുമായ തലമുടികള്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. ഇതിനായി പലവിധത്തിലുള്ള ബ്യൂട്ടി കെയറിങ് ടിപ്‌സുകളും പലരും പിന്‍തുടരുന്നുണ്ട്. എന്നാല്‍ പലപ്പോഴും മുടികൊഴിച്ചില്‍ വെല്ലുവിളിയായി മാറുന്നു. എത്രയൊക്കെ ശ്രദ്ധിച്ചിട്ടും മുടി കൊഴിച്ചില്‍ കുറയ്ക്കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു.

എന്നാല്‍ ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം. ഇലക്കറികളാണ് ഇക്കൂട്ടത്തില്‍ ഒന്ന്. ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമായ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Read more: അമിതവണ്ണം കുറയ്ക്കാന്‍ വ്യായമത്തിനൊപ്പം ശീലമാക്കാം ഈ ഇഞ്ചിപാനിയങ്ങളും

അതുപോലെ തന്നെ മുട്ടയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് മുട്ടയില്‍. പ്രോട്ടീന്‍ ഘടകം മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി കരുത്തോടെ വളരാനും മുട്ടയിലെ ഘടകങ്ങള്‍ സഹായിക്കുന്നു.

പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മുടിവളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പയറു വര്‍ഗങ്ങളില്‍. മാത്രമല്ല ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. ശിരോചര്‍മത്തെ ആരോഗ്യമുള്ളതാക്കാനും ഈ ഘടകങ്ങള്‍ സഹായിക്കുന്നു. മത്സ്യവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. അതുപോലെതന്നെ കാരറ്റ്, നെല്ലിക്ക, കറിവേപ്പില എന്നിവയിലെ ഘടകങ്ങളും മുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തുന്നു.

Story highlights: These foods are helps to reduce hair fall