പ്രായം വെറും അഞ്ചുവയസ്; പക്ഷേ, വരയ്ക്കുന്ന ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കും- വിഡിയോ

കലയുടെ കയ്യൊപ്പ് പതിഞ്ഞവർ ഒട്ടേറെയുണ്ട്. എന്നാൽ, ആ കഴിവിലൂടെ വിസ്മയിപ്പിക്കുന്നവർ ചുരുക്കമാണ്. വെറും അഞ്ചാം വയസിൽ ഒരു പെൺകുട്ടി ചിത്രരചനയിൽ വൈഭവം കൊണ്ട് ലോകത്തിനെ ഇങ്ങനെ വിസ്മയിപ്പിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശൂന്യമായ ക്യാൻവാസിൽ ഒരു അഞ്ചു വയസുകാരിയുടെ വൈഭവമല്ല കാണാൻ സാധിക്കുന്നത്.

ട്വിറ്ററിൽ തരംഗമാകുന്ന പെൺകുട്ടിയുടെ പെയിന്റിംഗ് വിഡിയോയിൽ പെൺകുട്ടി തന്റെ ഇരട്ടി ഉയരമുള്ള ക്യാൻവാസിൽ പെയിന്റ് ചെയ്യുന്നത് കാണാം. ഷീറ്റിൽ മൾട്ടി-കളർ കാർട്ടൂൺ രൂപങ്ങൾ വരയ്ക്കുന്നു. 54 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പലദിവസങ്ങളിൽ പകർത്തിയതാണ്.

Read More: ശാരീരിക പരിമിതികൾക്കിടയിൽ ‘സ്റ്റാർ മാജിക്’ വേദിയിൽ കാണിയായി എത്താൻ ആഗ്രഹം; അതിഥികളായി ക്ഷണിച്ച് ചിരിവേദി- ഹൃദയംതൊട്ട കാഴ്ച

നവോമി ലിയു എന്ന പെൺകുട്ടിയാണ് വിഡിയോയിലുള്ളത്. മികച്ച അഭിപ്രായമാണ് വിഡിയോക്ക് ലഭിക്കുന്നത്. ചിത്രരചനയിൽ തിളങ്ങുന്നവർ പോലും വിഡിയോക്ക് കമന്റ്റ് ചെയ്തിരിക്കുന്നത് അഞ്ചാം വയസിൽ അവർ വളവില്ലാത്ത വരകൾ എങ്ങനെ വരയ്ക്കാം എന്ന് പഠിക്കുകയായിരിക്കാം എന്നാണ്.

Story highlights- This 5 year old girl’s artwork will amaze you