നടപ്പാലത്തിന് താഴെ റോഡിൽ കുടുങ്ങിയ നിലയിൽ വിമാനം- വൈറൽ വിഡിയോയുടെ സത്യാവസ്ഥ ഇതാണ്

October 6, 2021

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയാണ് ഒരു എയർ ഇന്ത്യ ഡൽഹി-ഗുരുഗ്രാം ഹൈവേയിൽ ഒരു നടപ്പാതയ്ക്ക് താഴെ റോഡിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനം എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്തേക്ക് കയറിയതെന്ന് ആളുകൾ അമ്പരന്നു. വിമാനം അത്രയും താഴ്ന്നു പറക്കുകയാണെങ്കിലും, നിയന്ത്രണം വിട്ടതാണെങ്കിലും ഇങ്ങനെ സംഭവിക്കില്ല എന്നുതന്നെയാണ് എല്ലാവരും വിലയിരുത്തിയത്.

സ്വാഭാവികമായി എയർ ഇന്ത്യ അധികൃതരും ഈ ചോദ്യം നേരിട്ടു. ഇപ്പോഴിതാ, ആ വൈറൽ കാഴ്ചയുടെ യഥാർത്ഥ കഥ പുറത്തുവന്നിരിക്കുകയാണ്, ഇങ്ങനെയൊരു അപകടം നടന്നിട്ടില്ല എന്നാണ് എയർ ലൈൻ സ്ഥിരീകരിച്ചത്. വിഡിയോയിൽ കാണിച്ചിരിക്കുന്ന വിമാനം പഴയതും തകർന്നതുമാണ്. അത് ഉടമ വിൽക്കുകയും ചെയ്തതാണ്. ആർക്കാണ് വിറ്റത് എന്നതിനെ കുറിച്ച് വ്യക്തത ഇല്ല എന്നും ബന്ധപ്പെട്ട വൃത്തം അറിയിച്ചിരിക്കുകയാണ്.

Read More: മൂന്നുമാസം കൊണ്ട് കുറച്ചത് 18 കിലോ- ട്രാൻസ്ഫോർമേഷൻ വിഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ

വിഡിയോയിൽ കാണിക്കുന്നത് വിമാനം ഹൈവേയുടെ ഒരു വശത്ത് നടപ്പാതയ്ക്ക് കുടുങ്ങിക്കിടക്കുന്നതാണ്. വിമാനത്തിന്റെ പകുതിയോളം ഭാഗവും പാലം കടന്നിരുന്നു.ഇങ്ങനെ കുടുങ്ങിയ വിമാനം ഡൽഹി എയർപോർട്ടിന്റെ ഭാഗമല്ല. മാത്രമല്ല, വിഡിയോയിൽ ശ്രദ്ധിച്ചാൽ കാണാം, വിമാനത്തിന് ചിറകുകളില്ല. അതായത് തകർന്ന വിമാനം വിലയ്ക്ക് വാങ്ങിയവർ കൊണ്ടുപോകുന്നതിനിടയിൽ നടപ്പാലത്തിനടിയിൽ കുടുങ്ങിയാണ്. ഒരു വാണിജ്യ വിമാനം ഇങ്ങനെ കൊണ്ടുപോകുന്നതിനിടെ പാലത്തിനടിയിൽ കുടുങ്ങുന്നത് ഇതാദ്യമായല്ല.

Story highlights- truth behind Air India plane gets stuck under footbridge