കുടുംബത്തെ സംരക്ഷിക്കാൻ തെരുവിൽ കച്ചവടത്തിന് ഇറങ്ങിയ പതിമൂന്നുകാരൻ തയാറാക്കുന്നത് സ്‌പെഷ്യൽ വിഭവങ്ങൾ, പ്രശംസിച്ച് സോഷ്യൽ മീഡിയ

November 27, 2021

കളിച്ചുനടക്കേണ്ട പ്രായത്തിൽ കുടുംബത്തിന്റെ മുഴുവൻ ചിലവുകളും ഏറ്റെടുത്ത ഒരു പതിമൂന്നുകാരനാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. വീട്ടിലെ സാമ്പത്തീക ബുദ്ധിമുട്ട് പരിഹരിക്കാനും സ്വന്തം പഠനത്തിന്റെ ചിലവിനുമായാണ് ഈ ബാലൻ തെരുവിൽ കച്ചവടത്തിന് ഇറങ്ങുന്നത്. ഹരീദാബാദിൽ നിന്നുള്ള ദീപേഷ് എന്ന ബാലനാണ് തെരുവ് കച്ചവടക്കാർക്കൊപ്പം പുതിയ പാചക പരീക്ഷണങ്ങളുമായി എത്തുന്നത്. ഫുഡ് ബ്ലോഗർ വിശാലാണ് ദീപേഷിനെ പരിചയപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇതോടെ നിരവധിപ്പേരാണ് ഈ കുഞ്ഞുമോന് അഭിനന്ദനങ്ങളുമായി എത്തുന്നത്.

പരിചയസമ്പന്നനായ ഒരു ഷെഫിനെപ്പോലെ പാചകം ചെയ്യുന്ന ദീപേഷിനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഹണി ചില്ലി പൊട്ടറ്റോയാണ് ദീപേഷ് തയാറാക്കുന്നത്. ഒരു പാനിൽ ഉരുളക്കിഴങ്ങ് വറുത്തെടുത്ത ശേഷം മസാലയിലേക്ക് ഇത് ഇട്ടാണ് ഈ വിഭവം ഒരുക്കുന്നത്. സവോളയും മുളകുമിട്ട് വഴറ്റിയശേഷം ഇതും തയാറാക്കിവെച്ചിരിക്കുന്ന മസാലയിലേക്ക് ഇത് ചേർക്കുന്നു. തുടർന്ന് ഇതിലേക്ക് വറുത്തെടുത്ത ഉരുളക്കിഴങ്ങ് ഇട്ടുകൊണ്ടാണ് ദിപേഷ് വിഭവം തയാറാക്കുന്നത്. ചില്ലി പൊട്ടറ്റോയ്ക്ക് ശേഷം മോമോസും റോളുമടക്കം നിറരവധി വ്യത്യസ്ത വിഭവങ്ങളാണ് ഈ കുട്ടിഷെഫ്‌ തന്നെ തേടി വരുന്നവർക്കായി തയാറാക്കുന്നത്.

Read also: അടിത്തട്ടിലെ കല്ലുകളും മണൽത്തരികളും വരെ കൃത്യമായി കാണാം; ശ്രദ്ധനേടി ലോകത്തിലെ ഏറ്റവും തെളിഞ്ഞ നദിയുടെ ചിത്രങ്ങൾ

അതേസമയം വ്യത്യസ്ത വിഭവങ്ങൾ ഒരുക്കുന്ന ഈ കുട്ടിഷെഫിനെ തിരഞ്ഞ് നിരവധി ഭക്ഷണപ്രേമികളാണ് ഇവിടേക്ക് എത്തുന്നത്. തെരുവിൽ ഭക്ഷണം പാചകം ചെയ്യുന്ന ദീപേഷിന്റെ ജീവിതത്തെക്കുറിച്ച് അറിഞ്ഞതോടെ ഈ കുരുന്നിനെത്തേടി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഇത്ര ചെറുപ്രായത്തിൽ തന്നെ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്താൻ ശ്രമിക്കുന്ന ഈ ബാലന് നിറഞ്ഞ കൈയടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: 13-Year-Old boy Cooks Chilli Potato Like A Master Chef At Family’s Street Food Stall