26 മത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതൽ 11 വരെ

26 മത് രാജ്യാന്തര ചലച്ചിത്രമേള നീട്ടിവെച്ചു. ഡിസംബറിൽ നടത്താനിരുന്ന ചലച്ചിത്രമേള ഫെബ്രുവരി 4 മുതൽ 11 വരെയായിരിക്കും നടക്കുക. മേളയുടെ ഉദ്‌ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ 2022 ഫെബ്രുവരി നാലിന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. സാസംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫേസ്ബുക് പേജിലൂടെയാണ് ഐഎഫ്എഫ്‌കെയുടെ വിവരങ്ങള്‍ പങ്കുവെച്ചത്.

മോശം കാലാവസ്ഥയും തിയേറ്ററുകളുടെ ലഭ്യതക്കുറവും കണക്കിലെടുത്താണ് ചലച്ചിത്രമേള നീട്ടിവയ്ക്കുന്നത്.

അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടത്തും.

Story highlights; 26th-international-film-festival-in-february