പിച്ചവെച്ച് തുടങ്ങുംമുൻപേ സ്‌കേറ്റിങ്ങിൽ താരമായ ഒരു വയസുകാരി; അത്ഭുതപ്പെടുത്തി വിഡിയോ

ഒരു വയസ് പൂർത്തിയാകാൻ ഇനിയും വേണം ഒരു മാസം കൂടി… പിച്ചവെച്ച് നടക്കാൻ തുടങ്ങും മുൻപ് സ്കേറ്റിങ്ങിൽ അത്ഭുതം കാണിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ഒരു കൊച്ചുമിടുക്കി. വാങ് യൂജി എന്ന ചൈന സ്വദേശിയായ കുഞ്ഞുമിടുക്കിയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ് ഈ കുഞ്ഞുബാലികയെ.

അച്ഛനും അമ്മയ്ക്കുമൊപ്പം സ്നോ റിസോർട്ടിൽ എത്തിയ കുഞ്ഞുമിടുക്കി തന്റെ കുഞ്ഞിക്കാലുകൾ സ്‌കേറ്റിങ് ബോർഡിൽ ഉറപ്പിച്ച് മഞ്ഞിലൂടെ ഒഴുകിനീങ്ങുന്നത് കണ്ടാൽ അത്ഭുതത്തോടെ ആരുമൊന്ന് നോക്കിപ്പോകും. 2022 ൽ ചൈനയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് മുന്നോടിയായി ഒരുക്കിയ സ്നോ റിസോർട്ടിലാണ് വാങ് യൂജി മിന്നും പ്രകടനം കാഴ്ചവെച്ചത്.

Read also: ‘ഞാൻ ഇല്ലാതായാൽ നീ സൈന്യത്തിൽ ചേരണം’: ഭർത്താവിന്റെ അവസാന വാക്കുകൾ നിറവേറ്റി ജ്യോതി, സല്യൂട്ട്

വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ നിരവധിയാളുകളാണ് ഈ കുഞ്ഞുമിടുക്കിയുടെ പ്രകടനത്തിന് അഭിന്ദനനവുമായി എത്തുന്നത്. അതേസമയം കുട്ടിയെ തനിയെ സ്‌കേറ്റിങ്ങിന് വിട്ടതിനെതിരെ വിമർശനവുമായി ചുരുക്കും ചിലരും എത്തിയിരുന്നു. എന്തായാലും സ്‌കേറ്റിങ്ങിൽ അരങ്ങേറ്റം കുറിച്ച ഈ കുഞ്ഞുമിടുക്കി ഗിന്നസ് റെക്കോർഡിലേക്ക് തെന്നിക്കയറുന്നത് കാണാൻ കാത്തിരിക്കുകയാണ് വാങ് യൂജിയുടെ ആരാധകർ.

Story highlights: adorable video of 11 month old baby snowboarding