കമൽ ഹാസന്റെ ശബ്ദത്തിന് ഇതിലും മികച്ചൊരു അനുകരണമില്ല- അനീഷ് രവിയ്ക്ക് കൈയടി

ചിരിയും ഗെയിമുകളും ആഘോഷങ്ങളുമായി പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ടംകവർന്ന ജനപ്രിയ ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. സിനിമ- സീരിയൽ- സാംസ്കാരിക- കലാ രംഗത്ത് സജീവമായവരും സമൂഹമാധ്യമങ്ങളിലൂടെ വൈറലായ താരങ്ങളുമെല്ലാം സ്റ്റാർ മാജിക് വേദിയിൽ അണിനിരക്കാറുണ്ട്. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾക്കും വൈകാരിക നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കാറുള്ള സ്റ്റാർ മാജിക്കിലൂടെയാണ് പല താരങ്ങളുടെയും ആർക്കുമറിയാത്ത കഴിവുകൾ പ്രേക്ഷകരിലേക്ക് എത്താറുള്ളത്.

അവതാരകനായും അഭിനേതാവായുമെല്ലാം തിളങ്ങിയ അനീഷ് രവിയാണ് ഇപ്പോൾ സ്റ്റാർ മാജിക്കിന്റെ പുത്തൻ താരോദയം. ഒട്ടേറ കഴിവുകളുടെ സമന്വയമാണ് അനീഷ് രവി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അടുത്തിടെ നടി അപർണ ദേവിക്കൊപ്പം സ്റ്റാർ മാജിക് വേദിയിൽ അപ്രതീക്ഷിതമായി അനീഷ് ചുവടുവച്ചത് ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, അനുകരണ കലയിലും വിദഗ്ധനാണ് എന്ന് തെളിയിച്ചിരിക്കുകയാണ് താരം.

പ്രയാഗ മാർട്ടിൻ എത്തിയ എപ്പിസോഡിലാണ് അനീഷ് രവി കമൽ ഹാസന്റെ ഗെറ്റപ്പിൽ അദ്ദേഹത്തിന്റെ ശബ്ദം അനുകരിച്ചത്. എല്ലാവരും മികച്ച അഭിപ്രായമാണ് അനീഷിന്റെ ഈ പ്രകടനത്തിന് നൽകിയത്. സാക്ഷാൽ കമൽ ഹാസൻ തന്നെ ഈ അനുകരണമികവ് അറിയട്ടെ എന്നാണ് എല്ലാവരും പറഞ്ഞത്.

read More: ആവേശമുണർത്തുന്ന സംഗീതത്തിന്റെ അകമ്പടിയിൽ മരക്കാർ ടീസർ

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്.വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- aneesh ravi imitating kamal haassan