‘കൺമണി അൻപോട് കാതലൻ..’; ഹൃദ്യമായി പാടി അനീഷ് രവി, ഒപ്പം ചേർന്ന് പ്രയാഗ മാർട്ടിൻ- വിഡിയോ

കലയും ചിരിയും കൈകോർക്കുന്ന അതുല്യ വേദിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്. ചിരിക്കാഴ്ചകൾക്കൊപ്പം ഒട്ടേറെ കലാകാരന്മാർക്ക് അവരുടെ വേറിട്ട കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുകയും ചെയ്യുന്നു സ്റ്റാർ മാജിക്. അഭിനയത്തിലൂടെ തിളങ്ങിയവർക്ക് പോലും അവരുടെ വേറിട്ട കഴിവുകൾ അവതരിപ്പിക്കാൻ വേദി ലഭിച്ചത് സ്റ്റാർ മാജിക്കിലൂടെയാണ്.

അവതാരകനായി സുപരിചിതനായ അനീഷ് രവിയുടെ അമ്പരപ്പിക്കുന്ന കഴിവുകൾ പ്രേക്ഷകർ തിരിച്ചറിഞ്ഞത് സ്റ്റാർ മാജിക് വേദിയിലൂടെയാണ്. അവതരണത്തിലും അഭിനയത്തിലും മികവ് തെളിയിച്ച താരം നൃത്തത്തിലും അനുകരണത്തിലും കഴിവ് തെളിയിച്ച് കൈയടി നേടിയത് സ്റ്റാർ മാജിക് വേദിയിലാണ്.

ഇപ്പോഴിതാ, ആലാപനത്തിലും വൈഭവമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് താരം. കമൽ ഹാസ്സന്റെ ഗെറ്റപ്പിൽ എത്തി അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ ‘കൺമണി അൻപോട് കാതലൻ..’ എന്ന പാട്ടാണ് അനീഷ് രവി ആലപിക്കുന്നത്. വേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡിലാണ് അനീഷ് രവി ഗാനം ആലപിച്ചത്. പ്രയാഗ മാർട്ടിനും അനീഷിനൊപ്പം പാട്ടുപാടാൻ ചേർന്നു.

Read More: ‘അബ്ബ മോൻ എവിടെ?’- മകനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച് സൗബിൻ ഷാഹിർ

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്.വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- aneesh ravi singing kanmani song