അനുരാധയുടെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് കുഞ്ഞുപാട്ടുകാർ- ഒപ്പം ചേർന്ന് പ്രിയ ഗായികയും

മലയാളികൾക്ക് മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കുട്ടികളുടെ എല്ലാ മേഖലയിലുമുള്ള കഴിവുകൾ പ്രകടിപ്പിക്കാൻ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിൽ അവസരമുണ്ട്. പാട്ടും നൃത്തവും അഭിനയവുമെല്ലാമായി കുട്ടി കലാപ്രതിഭകൾ സജീവമാകുന്ന പാട്ടുവേദിയിൽ വളരെ ക്യൂട്ടായൊരു നിമിഷം പിറന്നിരിക്കുകയാണ്.

തെന്നിന്ത്യയുടെ പ്രിയ ഗായികയായ അനുരാധയെ എല്ലാവരും തിരിച്ചറിഞ്ഞത് കറുപ്പുതാൻ എനക്ക് പുടിച്ച കളറ് എന്ന ഗാനത്തിലൂടെയാണ്. ആ ഗാനത്തിന് ഇന്നും ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ, പാട്ടുവേദിയിൽ അനുരാധയ്ക്കായി ആ ഗാനത്തിനൊപ്പം ചുവടുവയ്ക്കുകയാണ് കുരുന്നു ഗായകർ.

Read More: ലൂസിഫറിലെ ബോബി വീണ്ടും മലയാളത്തിലേക്ക്; കടുവയിലും വില്ലനാകാൻ വിവേക് ഒബ്‌റോയ് ?

കുട്ടികളുടെ നൃത്തം ആസ്വദിക്കുന്നതിനൊപ്പം അവർക്കൊപ്പം ചുവടുവയ്ക്കുകയാണ് അനുരാധ. തെന്നിന്ത്യൻ സിനിമയിലെ പ്രസിദ്ധ പിന്നണി ഗായികയാണ് അനുരാധ ശ്രീറാം. വേറിട്ട ശബ്ദത്തിലൂടെ മലയാളികൾക്ക് അനുരാധ സുപരിചിതയാണെങ്കിലും ടോപ് സിംഗർ വേദിയാണ് അനുരാധയെ കൂടുതൽ ജനപ്രിയയാക്കിയത്. കുട്ടികൾക്കൊപ്പം ആടിയും പാടിയും കുസൃതി പങ്കുവെച്ചും സജീവമാണ് അനുരാധ.

Story highlights- anuradha sreeram dance with top singers