ഫ്രെയ്‌മിൽ ഉള്ളത് ചിത്രത്തിന്റെ പകുതി മാത്രം; ലേലത്തിൽ 190 കോടി രൂപയ്ക്ക് വിറ്റ ചിത്രത്തിന് പിന്നിൽ

സോഷ്യൽ ഇടങ്ങൾ സജീവമായിട്ട് കാലം കുറച്ചായി. കൈയിൽ ചെറിയൊരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ പോലും ഞൊടിയിടയിൽ നമുക്കറിയാൻ സാധിക്കും. ഇപ്പോഴിതാ അത്തരത്തിൽ ലണ്ടനിലെ സോതാബീസ് ഫൈൻ ആർട്സ് കമ്പനിയിൽ നടന്ന ഒരു ലേലത്തിന്റെ വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകം മുഴുവനുമുള്ള ആളുകളിൽ കൗതുകവും ആകാംഷയും നിറയ്ക്കുന്നത്. ലേലത്തിൽ ഏകദേശം 190 കോടി രൂപയ്ക്ക് വിറ്റ് പോയ ചിത്രമാണ് സോഷ്യൽ ഇടങ്ങളുടെ മുഴുവൻ കൗതുകം കവരുന്നത്.

ചിത്രങ്ങളും പെയിന്റിങ്ങുകളുമൊക്കെ വലിയ വിലയ്ക്ക് വിറ്റ് പോകുന്നത് ഇതാദ്യമല്ല. എന്നാൽ വലിയ വിലയ്ക്ക് വിറ്റ് പോയ ഈ ചിത്രത്തിന്റെ ചില പ്രത്യേകതകളാണ് ഇവിടെ കൗതുകമാകുന്നത്. 18.5 മില്യൺ പൗണ്ടിന് വിറ്റ് പോയ ഈ ചിത്രത്തിന്റെ ഫ്രെയ്‌മിൽ ചിത്രത്തിന്റെ പകുതി മാത്രമാണ് ഉള്ളത്. ലണ്ടനിലെ സ്ട്രീറ്റ് ആർട്ടിസ്റ്റ് ബാങ്ക്സിയാണ് ലൗ ഈസ് ഇൻ ദി ബിൻ എന്ന ചിത്രത്തിന് പിന്നിൽ.

Read also: കത്തികൊണ്ട് ചെത്തിമിനുക്കിയപോലെ പരന്ന പർവ്വതം, ചുറ്റും വെള്ളച്ചാട്ടങ്ങൾ; ചരിത്രത്തിലും കൗതുകമായ റോറൈമ- വിഡിയോ

ചുവന്ന നിറത്തിൽ ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു ബലൂൺ പറന്നുയരാൻ തുടങ്ങുമ്പോൾ അത് കൈ നീട്ടി പിടിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് സ്പ്രേ പെയിന്റ് ഉപയോഗിച്ച് ബാങ്ക്സി വരച്ചത്. ഏകദേശം മൂന്ന് കൊല്ലങ്ങൾക്ക് മുൻപാണ് ബാങ്ക്സി ഈ ചിത്രം വരച്ചത്. അന്ന് ലേലത്തിൽ വിറ്റ് പോയ ഈ ചിത്രത്തിന് ചെറിയ മാറ്റങ്ങൾ വരുത്തിയതോടെ ചിത്രം ആദ്യം വിറ്റതിന്റെ പത്തിരട്ടി വിലയ്ക്ക് ഇപ്പോൾ വിറ്റ് പോയത്. ചിത്രത്തിന്റെ പകുതി ഫ്രെയ്മിന് പുറത്തേക്ക് നീക്കിയതാണ് ചിത്രത്തിന് വരുത്തിയ മാറ്റം. ഇതിന് പുറമെ ഗേൾ വിത്ത് ബലൂൺ എന്ന ചിത്രത്തിന്റെ പേരിന് ലൗ ഈസ് ഇൻ ദി ബിൻ എന്ന പേരും നൽകി.

ചിത്രത്തിന് വരുത്തിയ മാറ്റത്തിന് ആദ്യമൊക്കെ വലിയ രീതിയിൽ പ്രതിഷേധം നേരിട്ടിരുന്നുവെങ്കിലും പിന്നീട് മാറ്റം വരുത്തിയ ഈ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പെർഫോമൻസ് ആർട്ടിൽ ഈ നൂറ്റാണ്ടിൽ ഉണ്ടായ ഏറ്റവും മനോഹരമായ കാഴ്ച എന്നാണ് ഈ ചിത്രത്തിന് ലഭിക്കുന്ന കമന്റുകളും.

Story highlights; art work sells for 190 crore