പ്രണയം പങ്കുവെച്ച് ആസിഫും രജിഷയും; ശ്രദ്ധനേടി ഗാനം

ആസിഫ് അലിയും രജിഷ വിജയനും മുഖ്യകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്ലാം ശരിയാകും. സിനിമ ആസ്വാദകർക്കിടയിൽ ശ്രദ്ധനേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനം. ‘തന്നെ തന്നെ ഞാനിരിക്കെ..’ എന്ന് തുടങ്ങുന്ന വിഡിയോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ബി കെ നാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വില്യം ഫ്രാൻസീസ് ആണ്. ആസിഫ് അലിയും രജിഷയും തന്നെയാണ് ഗാനത്തിലെ പ്രധാന ആകർഷണവും. അതേസമയം പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു ഈ ഗാനം.

മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഷാരിസ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also; കുറിപ്പിലെ ആ വലിയ സർപ്രൈസ്; ശ്രദ്ധനേടി ദുൽഖർ സൽമാന്റെ വാക്കുകൾ

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.

Story highlights; Asif Ali Ellam Sheriyakum movie song