നീണ്ട ഇടവേളയ്ക്ക് ശേഷം ആ ദിനങ്ങൾ വീണ്ടും വരുന്നു; കുഞ്ഞെൽദോ ടീസർ

ആസിഫ് അലിയെ നായകനാക്കി നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കുഞ്ഞെൽദോ. നീണ്ട ഇടവേളയ്ക്ക് ശേഷം ആ ദിനങ്ങൾ വീണ്ടും വരുന്നു എന്ന ടാഗ് ലൈനോടെയാണ് ടീസർ പുറത്തുവരുന്നത്. കൗമാരക്കാനായി ആസിഫ് അലി എത്തുന്ന ചിത്രം ക്രിസ്‍മസ് റിലീസായി ഡിസംബർ 24 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

കുഞ്ഞെൽദോ’യുടെ ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘കുഞ്ഞെല്‍ദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

Read also; ഗന്ധർവ ഗായകന്റെ ഗാനങ്ങൾ ആലപിച്ച് മോഹൻലാൽ- യേശുദാസിന് നടന്റെ ഗാനാഞ്ജലി

ആസിഫ് അലിക്കൊപ്പം പുതുമുഖം ഗോപിക ഉദയന്‍ ആണ് നായികയായി എത്തുന്നത്. ഇരുവർക്കും പുറമെ നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മനസ് നന്നാവട്ടെ എന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Story highlights: Asif Ali Kunjeldho Teaser