ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു; അവാർഡുകൾ വാരിക്കൂട്ടി ഫ്ളവേഴ്സും ട്വന്റിഫോറും

November 18, 2021

ലോക് ബന്ധു രാജ് നാരായൺജി ഫൗണ്ടേഷൻ ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫ്ളവേഴ്സ് ചാനൽ അഞ്ചും ട്വന്റിഫോർ ന്യൂസ് മൂന്നും പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. മികച്ച വാർത്താ അവതാരകയായി ട്വന്റിഫോറിലെ ന്യൂസ് എഡിറ്റർ അനൂജ രാജേഷാണ് തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച ന്യൂസ് റിപ്പോർട്ടർ ഷഫീദ് റാവുത്തർ. മികച്ച അന്തർദേശീയ റിപ്പോർട്ടർക്കുള്ള പുരസ്‌കാരം ട്വന്റിഫോർ എഡിറ്റർ ഇൻ ചാർജ് പി.പി. ജയിംസുമാണ് സ്വന്തമാക്കിയത്.

ആറ് അവാർഡുകളാണ് ഫ്ളവേഴ്‌സിന് ലഭിച്ചത്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന നന്ദനം എന്ന സീരിയലിന് വേണ്ടി ഗാനരചന ഒരുക്കിയ രാജേഷ് ആർ നാഥിനാണ് മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം. മികച്ച ഹാസ്യനടനായി റാഫിയും തിരഞ്ഞെടുക്കപ്പെട്ടു. ചക്കപ്പഴം എന്ന പരമ്പരയിലെ അഭിനയത്തിനാണ് റാഫിയ്ക്ക് അവാർഡ് ലഭിച്ചത്. മികച്ച റിയാലിറ്റി ഷോ ആർട്ടിസ്റ്റിനുള്ള പുരസ്‌കാരം സ്റ്റാർ മാജിക് താരം തങ്കച്ചൻ വിതുരയ്ക്കാണ്.

Read also; മരണത്തോട് മല്ലടിച്ചപ്പോൾ തുണയായവരെ പിരിയാനാകാതെ കുരുവി; കാട്ടിലേക്ക് അയച്ചിട്ടും തിരികെ എത്തിയ അപൂർവ്വ സൗഹൃദത്തിന്റെ കഥ

മികച്ച റിയാലിറ്റിയ്ക്കുള്ള അവാർഡ് ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2- വിനാണ്. ഫ്ളവേഴ്‌സ് ടി.വി പ്രോഗ്രാം വിഭാഗം വൈസ് പ്രസിഡന്റും ടോപ് സിംഗറിന്റെ ഷോ ഡയറക്ടറുമായ സിന്ധു ശ്രീധറാണ് ഈ വിഭാഗത്തിൽ അവാർഡിന് അർഹയായത്.

മികച്ച ഓൺ എയർ പ്രമോഷനുള്ള പുരസ്‌കാരം ഫ്ളവേഴ്‌സ് പ്രമോ വിഭാഗം അസിസ്റ്റൻ വൈസ് പ്രസിഡന്റ് വിവേക് എ.എൻ ആണ് കരസ്ഥമാക്കിയത്. കൊവിഡ് ബോധവൽക്കരണ ഗാനം എഡിറ്റിംഗിനുള്ള പുരസ്‌കാരം പോസ്റ്റ് പ്രൊഡക്ഷൻ സീനിയർ മാനേജർ രജീഷ് സുഗുണനും ലഭിച്ചു.

Story highlights; bandhu raj narayanji foundation media award declared