‘മിന്നൽ മുരളി’യിലെ ഉയിരേ ഗാനം ആലപിച്ച് ബേസിൽ- വിഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്

ഗോദ എന്ന ചിത്രത്തിലൂടെ ആരംഭിച്ചതാണ് ടൊവിനോ തോമസും ബേസിലും തമ്മിലുള്ള സൗഹൃദം. ഇപ്പോഴിതാ, മിന്നൽ മുരളി എന്ന ചിത്രത്തിൽ എത്തിനിൽക്കുന്നു. റിലീസിന് ഒരുങ്ങുകയാണ് മിന്നൽ മുരളി. ചിത്രത്തിന്റെ വിശേഷങ്ങൾക്കൊപ്പം ടൊവിനോ തോമസ് പങ്കുവയ്ക്കുന്നത് ബേസിൽ ജോസഫിന്റെ വിശേഷങ്ങളുമാണ്. കഴിഞ്ഞ ദിവസം ബേസിൽ ജോസഫിന്റെ ആക്ഷൻ സോംഗ് പങ്കുവെച്ച ടൊവിനോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ചിത്രത്തിലെ മനോഹരമായ പ്രണയഗാനം ബേസിൽ ആലപിക്കുന്നതാണ്.

ഉയിരേ എന്ന ഗാനമാണ് ബേസിൽ ആലപിക്കുന്നത്. ഉയിരേ എന്ന ഗാനം രചിച്ചിരിക്കുന്നത് മനു മഞ്ജിത്ത്‌ ആണ്. ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്. നാരായണി ഗോപൻ, മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More: അവസാന വാഗ്ദാനം നിറവേറ്റാനാകാതെ പിതാവ് മരണമടഞ്ഞു, അമ്മ ജയിലിലും- ഒറ്റയ്ക്കായ കുട്ടിയുടെ ആഗ്രഹം സഫലമാക്കി പോലീസ്

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായാണ് മിന്നൽ മുരളി ഒരുങ്ങുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. 

Story highlights- basil joseph singing uyire song