ജനിച്ചപ്പോൾ മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢത തനിക്ക് ചുറ്റും ഉണ്ടായിരുന്നു; ‘കുറുപ്പ്’ വിശേഷങ്ങളുമായി സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രൻ

പ്രഖ്യാപനം മുതൽക്കേ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ്‌ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുൽഖർ സൽമാനാണ്. ചിത്രം നാളെ മുതൽ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്കെത്തുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രൻ. ആദ്യ ചിത്രമായ സെക്കന്റ് ഷോ പൂർത്തിയായപ്പോൾ മുതൽ മനസിൽ ഉടലെടുത്ത ചിത്രമാണ് കുറുപ്പെന്നും ഒമ്പത് വർഷങ്ങൾ എടുത്തു ആ സ്വപ്നം പൂർത്തിയാക്കാൻ എന്നും പറയുകയാണ് ശ്രീനാഥ്‌.

താൻ ജനിച്ചപ്പോൾ മുതൽ കുറുപ്പിനെക്കുറിച്ചുള്ള നിഗൂഢതകൾ തനിക്ക് ചുറ്റിനും ഉണ്ടായിരുന്നു. ചാക്കോയുടെ ഭാര്യ മകനെ ഗർഭിണിയായപ്പോൾ കാണിച്ച അതേ ആശുപത്രിയിൽ ആയിരുന്നു തന്റെ ‘അമ്മ തന്നെയും കാണിച്ചിരുന്നത് എന്നും പറയുന്ന ശ്രീനാഥ്‌ ഈ ചിത്രത്തറിന് വേണ്ടി എല്ലാ തിരക്കുകളും മാറ്റിവെച്ച് ദുൽഖർ സൽമാൻ കൂടെനിന്നെന്നും പറയുന്നുണ്ട്.

Read also; പിങ്ക് നിറത്തിലുള്ള പുലിയോ; സോഷ്യൽ ഇടങ്ങളിൽ വൈറലായി ഇന്ത്യയിൽ കണ്ടെത്തിയ സ്ട്രോബറി പുള്ളിപുലിയുടെ ചിത്രങ്ങൾ

പത്ത് വർഷമെടുത്ത് പൂർത്തിയാക്കിയ ചിത്രത്തിന് പിന്നിൽ ഒരുപാട് ആളുകളുടെ കഠിനാധ്വാനമുണ്ട്. ഈ ചിത്രം ചെയ്യാൻ ആദ്യമായി പ്രേരിപ്പിച്ചത് അച്ഛനാണ്. ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കാൻ കൂട്ടുനിന്ന ജിതിൻ, ഡാനിയൽ, അരവിന്ദൻ തുടങ്ങി ചിത്രത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ദുൽഖർ സൽമാൻ വരെ നിരവധിപേരുടെ കൂട്ടായ പ്രവർത്തനമാണ് ചിത്രം ഒരുങ്ങുന്നത് കാരണമായത് എന്നും ശ്രീനാഥ്‌ പറഞ്ഞു. സോഷ്യൽ മീഡിയ പേജിലൂടെയാണ് ശ്രീനാഥ്‌ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

Story highlights: Director Sreenath About Kurupp