തലയിൽ തൊടുന്നത് ഇവിടുത്തെ സംസ്കാരത്തിന് യോജിച്ചതല്ല; കൗതുകം നിറച്ച് ചില വിശ്വാസങ്ങൾ

November 25, 2021

കൗതുകവും രസകരമായതുമായ നിരവധി ആചാരങ്ങൾ നിറഞ്ഞതാണ് നമ്മുടെ നാട്. അത്തരത്തിൽ ഏറെ രസകരമായ ചില വിശ്വാസങ്ങൾ ഉള്ള ഒരിടമാണ് മലേഷ്യ. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സംസ്‌കാരങ്ങളും മതങ്ങളും ഭാഷകളുമൊക്കെ കൂടിച്ചേര്‍ന്ന ഇടമാണ് മലേഷ്യ. എന്നാൽ ഇവിടെയും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ് തലയിൽ തൊടരുത് എന്നത്. തലയിൽ തൊട്ട് സ്നേഹവും വാത്സ്യവുമൊക്കെ പ്രകടപ്പിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ മലേഷ്യക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സംസ്കാരത്തിന് യോജിച്ചതല്ല ഈ പ്രവൃത്തി.

ആളുകളുടെ തലയില്‍ തൊടുന്നത് ഇവിടുത്തുകാരുടെ സംസ്‌കാരത്തിന് യോജിച്ചത് അല്ല എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല വിരല്‍ ചൂണ്ടി സംസാരിക്കുന്നതും മലേഷ്യയില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു മൃഗത്തെ പോലും വിരല്‍ ചൂണ്ടിയാല്‍ മൃഗത്തിന്റെ ആത്മാവ് വിരല്‍ ചൂണ്ടുന്ന ആളോട് പ്രതികാരം ചെയ്യുമെന്നാണ് മലേഷ്യയിലെ വിശ്വാസം. എന്തിനേറെ പറയുന്നു മാനത്തുള്ള ചന്ദ്രനു നേരെ വിരല്‍ ചൂണ്ടിയാല്‍ വിരല്‍ അറ്റുപോകുമെന്ന ഒരു വിശ്വാസവും മലേഷ്യയില്‍ നിലനില്‍ക്കുന്നുണ്ട്.

Read also: ‘ലാലു ഏട്ടാ അതിമനോഹരമായ മെലഡികൾ വീണ്ടും വീണ്ടും സമ്മാനിക്കുന്നതിന് നന്ദി’; ഹിജാബി ഗാനം ആലപിച്ച് വിനീത് ശ്രീനിവാസൻ

ദക്ഷിണ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സമ്പന്നമായ രാജ്യമാണ് മലേഷ്യ. മലയ് ആണ് ഇവിടുത്തെ ആളുകളുടെ ഭാഷ എങ്കിലും ഇവിടെ ചിലയിടങ്ങളിൽ തമിഴ് സംസാരിക്കുന്നവരും ഉണ്ട്. ഇതിന് പുറമെ നിരവധി നൂറ്റണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന ക്ഷേത്രങ്ങളും മലേഷ്യയിലെ ചില പ്രധാന കാഴ്ചകളിൽ ഒന്നാണ്.

Read also: അവസാന വാഗ്ദാനം നിറവേറ്റാനാകാതെ പിതാവ് മരണമടഞ്ഞു, അമ്മ ജയിലിലും- ഒറ്റയ്ക്കായ കുട്ടിയുടെ ആഗ്രഹം സഫലമാക്കി പോലീസ്

Story highlights: Don’t Touch Anyones Head in Malaysia