ഗോത്രവർഗത്തിന്റെ പാരമ്പര്യ ചികിത്സാ വിധിക്ക് പുതിയ ബ്രാൻഡ് ‘Forest Goddess’

November 23, 2021

കേരളത്തിലെ ഗോത്രവർഗത്തിന്റെ പാരമ്പര്യ ചികിത്സാ വിധികളുടെ സൗഭാഗ്യം കാടിറങ്ങി നാട്ടിലേക്ക് എത്തിയിരിക്കുന്നു. കാടിനുള്ളിൽ ആർക്കുമറിയാത്ത ഔഷധകലവറയാണ് നാട്ടിലേക്ക് എത്തിയിരിക്കുന്ന Forest Goddess. കോവിൽമല രാജാവ് രാമൻ രാജമന്നന്റെ നേതൃത്വത്തിലാണ് സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത്. രാമൻ രാജമന്നന്റെ സുഹൃത്തും വ്യവസായിയുമായ Forest Goddess എം ഡി ശരത് മോഹനാണ് ഒരു ബ്രാൻഡായി കാട്ടിലെ പച്ചമരുന്നുകൾ ഉപയോഗിച്ചുള്ള ഹെയർ ഓയിൽ നാട്ടിലേക്കെത്തിക്കാൻ മുൻകൈ എടുത്തത്. Forest Goddess tribal herbal hair oil, മൈഗ്രൈൻ റിലീഫ് ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങൾ Forest Goddess വിപണിയിൽ എത്തിക്കും.

Forest Goddess ഉൽപ്പന്നങ്ങൾക്കായി കാട്ടിൽ നിന്ന് പച്ചമരുന്നുകൾ ശേഖരിക്കുന്നതും എണ്ണ ഉൽപ്പാദിപ്പിക്കുന്നതും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണ്. ഓരോ ഉൽപ്പന്നത്തിന്റെയും ഉൽപ്പാദനം നടക്കുന്നത് ഇടുക്കി കോവിൽമല ആദിവാസി ഊരിലാണ്. ഇതിനായി അവിടെ യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ ഇടുക്കി കോവിൽ മലയിൽ നിന്ന് ഇനി പ്രത്യേക ഔഷധ കൂട്ടുകൾ ഇനി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തും.

Read More: മംഗലാപുരത്ത് സെറ്റിട്ട ദുബായ് പോർട്ട്-റെട്രോ കാലമൊരുക്കിയ ‘കുറുപ്പ്’ മേക്കിംഗ് വിഡിയോ

700 വർഷത്തെ പാരമ്പര്യമാണ് Forest Goddess tribal herbal hair oil നു ഉള്ളത് കോവിൽമല രാജാവ് രാമൻ രാജമന്നൻ പറഞ്ഞു. പരമ്പരാഗത ഗോത്രസമൂഹത്തിൽ നിന്നുള്ള ഉത്പന്നമായതുകൊണ്ട് ഈ ഹെയർ ഓയിലിന് അതിന്റെതായ പരിശുദ്ധിയും ഫലവും ഉണ്ട്. ഔഷധ സസ്യങ്ങളാൽ സമ്പുഷ്ടമായ ഹെയർ ഓയിൽ തയ്യാറാക്കുന്നതും വനമേഖലയിൽ നിന്നു തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. യന്ത്രസഹായത്തോടെ അല്ലാതെ പൂർണ്ണമായും മനുഷ്യനിർമ്മിതമായ ഈ അപൂർവ്വ എണ്ണയിലൂടെ മന്നാൻ സമുദായത്തിൻ്റെ ഇതുവരെ വെളിപ്പെടുത്താത്ത ഒരു ഗോത്ര രഹസ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

Forest Goddess ഉൽപന്നങ്ങൾ ലഭ്യമാകാൻ www.forestgoddess.in ക്ലിക്ക് ചെയ്യൂ..

Story highlights- Forest Goddess tribal herbal hair oil