‘ഡാ, മഴേ പോടാ, പിന്നേം വന്നോ?’- മഴയോട് പരാതിയുമായി ഒരു കുറുമ്പി; രസകരമായ വിഡിയോ

കുഞ്ഞുങ്ങളുടെ കുറുമ്പുകൾക്കും കുസൃതി നിറഞ്ഞ സംസാരങ്ങൾക്കുമെല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം സ്വീകാര്യതയുണ്ട്. വളരെ നിഷ്കളങ്കമാണ് കുട്ടികളുടെ മനസ് എന്നതുകൊണ്ടുതന്നെ അവരുടെ ഒരു സംസാരവും രസകരമായിരിക്കും. ഇപ്പോഴിതാ, വീണ്ടും വീണ്ടും മഴ പെയ്യുന്നതിൽ പരാതി പറയുന്ന ഒരു കുഞ്ഞു കുറുമ്പിയുടെ വിഡിയോയാണ് ശ്രദ്ധനേടുന്നത്.

തുടർച്ചയായി മഴയാണ് കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്. സാധാരണക്കാർക്ക് ജോലി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് പുറത്തിറങ്ങി കളിയ്ക്കാൻ പറ്റുന്നില്ല എന്ന സങ്കടമാണ്. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ വീണ്ടും വീണ്ടും മഴ പെയ്യുകയാണ്. അപ്പോഴാണ് ഒരു കുറുമ്പി മഴയെ വഴക്ക് പറയാൻ ഇറങ്ങിയത്. ഇറയത്ത് നിന്ന് മഴയിലേക്ക് നോക്കി ‘ ഡാ, മഴേ പോടാ..’ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെടുകയാണ് കുരുന്ന്.

അതിനൊപ്പം വിഡിയോ പകർത്തുന്നയാളോട് ഈ മഴ പിന്നേം വന്നു എന്നൊക്കെ പരാതി പറയുന്നുമുണ്ട് മിടുക്കി. രസകരമായ വിഡിയോ നിരവധിപേരാണ് കണ്ടത്. ഒട്ടേറെ ഷെയറുകളും ലൈക്കുകളും ഇതിനോടകം വിഡിയോക്ക് ലഭിച്ചുകഴിഞ്ഞു.

Story highlights- funny kid complaining about rain