മിന്നൽ അടിച്ചു ഗയ്‌സ്; ബേസിൽ ജോസഫിന്റെ ‘മിന്നൽ മുരളി’ സ്‌പെഷ്യൽ ആക്ഷൻ സോങ് പുറത്തുവിട്ട് ടൊവിനോ തോമസ്

ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ ഒരു രസകരവുമായ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ്. മിന്നൽ മുരളി സ്‌പെഷ്യൽ ആക്ഷൻ സോങ് പുതറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിലെ തീ മിന്നൽ ഗാനം പാടി അഭിനയിക്കുന്ന ബേസിലിനെയാണ് വിഡിയോയിൽ കാണുന്നത്.

ആക്ഷൻ സോങ്, ചെസ്റ്റ് നമ്പർ- 16, ബേസിൽ ജോസഫ് ക്ലാസ് 7 ബി എന്ന അടിക്കുറുപ്പോടെയാണ് ടൊവിനോ തോമസ് ബേസിൽ ജോസഫിന്റെ രസകരമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം രസകരമായ കമന്റുകളോടെയാണ് താരത്തിന്റെ വിഡിയോ കാഴ്ചക്കാർ ഏറ്റെടുത്തിരിക്കുന്നത്. ‘മിന്നൽ അടിച്ചു ഗയ്‌സ്’, ‘ഡയറക്ടറെ ചതിച്ചതാ’ തുടങ്ങി നിരവധി കമന്റുകളാണ് ദൃശ്യങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also; ‘ഇവിടുത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ, കൊറച്ച് മോനും കഴിച്ചോ…’- അനുഭവം പങ്കുവെച്ച് ജയസൂര്യ

അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായാണ് മിന്നൽ മുരളി എത്തുന്നത്. ടൊവിനോ തോമസിന് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രം തെലുങ്കിൽ എത്തുമ്പോൾ മെരുപ്പ് മുരളിയെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കന്നഡയിൽ ഇത് മിഞ്ചു മുരളിയെന്നാകും.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രമാണ് മിന്നൽ മുരളി. 

Story highlights; Funny video of Basil Joseph