ലോകത്തിലെ ഏറ്റവും മോശം കിടപ്പുമുറി തേടി ഒരു രസികൻ മത്സരം- സമ്മാനം നേടി എട്ടു വയസുകാരി

ആളുകളെ ആകർഷിക്കുന്ന തരത്തിൽ വിവിധയിനം മത്സരങ്ങളും കാമ്പയിനുകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നടക്കാറുണ്ട്. അത്തരത്തിലൊരു രസകരമായ മത്സരമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മികവ് പുലർത്തുന്ന കാര്യങ്ങളാണ് പലപ്പോഴും മത്സരങ്ങളുടെ ഭാഗമാകുന്നതും സമ്മാനം നേടുന്നതും. എന്നാൽ, വേറിട്ടൊരു മത്സരമാണ് യുകെയിൽ ഹാപ്പി ബെഡ്‌സ് ടീം ഒരുക്കിയത്.

ഏറ്റവും മോശം കിടപ്പുമുറിക്കായിരുന്നു സമ്മാനം. സമ്മാനം നേടിയത് ഗ്ലാസ്‌ഗോയിൽ നിന്നുള്ള എട്ട് വയസ്സുള്ള എമിലി എന്ന പെൺകുട്ടിയാണ് സമ്മാനാർഹയായത്. ഫോട്ടോ മത്സരമായിരുന്നു ഹാപ്പി ബെഡ്‌സ് ടീം സംഘടിപ്പിച്ചത്. എമിലിയുടെ കിടപ്പുമുറിയുടെ ചിത്രങ്ങൾ മാതാപിതാക്കളാണ് മത്സരത്തിനായി അയച്ചത്.

read More: പാട്ടിനിടയിൽ മിയക്കുട്ടിയുടെ കുസൃതി; കൈയോടെ പിടിച്ച് എം ജെ- രസകരമായ വിഡിയോ

ഹാപ്പി ബെഡ്‌സ് സംഘടിപ്പിച്ച മത്സരത്തിനായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്ഷിതാക്കൾ കുട്ടികളുടെ കിടപ്പുമുറികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ഇതിൽ നിന്നുമാണ് എമിലിയുടെ കിടപ്പുമുറി തിരഞ്ഞെടുക്കപ്പെട്ടത്.ഏറ്റവുമധികം ലൈക്കുകൾ നേടി ഏറ്റവും മോശമായ കിടപ്പുമുറിയ്ക്കുള്ള സമ്മാനം നേടിയ എമിലിക്ക് നാല്പതിനായിരം രൂപയിൽ അധികം വിലയുള്ള ഒരു കിടക്ക സമ്മാനമായി നൽകും.മുറി നിറയെ കളിപ്പാട്ടങ്ങളും ബുക്കുകളുമെല്ലാമായി അലങ്കോലപ്പെട്ട അവസ്ഥയിലാണ് എമിലിയുടെ മുറി. എന്തായാലും രസകരമായ ഈ മത്സരം ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

Story highlights- girl wins messiest bedroom competition