ചലച്ചിത്രതാരം കെപിഎസി ലളിതയുടെ ചികിത്സാചിലവ് ഏറ്റെടുത്ത് സർക്കാർ

ചലച്ചിത്രതാരം കെപിഎസി ലളിതയുടെ ചികിത്സാചിലവ് ഏറ്റെടുത്ത് സർക്കാർ. കരൾസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് താരം. തൃശൂരിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന കെപിഎസി ലളിതയെ വിദഗ്‌ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലേക്ക് മാറ്റിയത്.

അതേസമയം താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

Story highlights; government will take care of actress kpac lalitha