തിയേറ്ററുകളിൽ ചിരിപ്പൂരമൊരുക്കാൻ ജാൻ. എ. മൻ, റിലീസ് തീയതി പ്രഖ്യാപിച്ചു

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ നിരവധി ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. മരക്കാർ അറബിക്കടലിന്റെ സിംഹം, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തുമ്പോൾ തിയേറ്ററുകളിൽ ചിരിപ്പൂരം ഒരുക്കാൻ ഒരുങ്ങുകയാണ് ജാൻ. എ. മൻ എന്ന ചിത്രം. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നവംബർ 19 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീങ്ങനെതുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also: പ്രമേഹ പരിശോധന ഇനി 25 വയസുമുതൽ നടത്തണമെന്ന് ആരോഗ്യവിദഗ്ധർ; കാരണമിതാണ്…

വിഷ്ണു തണ്ടാശേരി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമ നിർമ്മിക്കുന്നത്.

Story highlights: janeman movie release