‘ഇവിടുത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ, കൊറച്ച് മോനും കഴിച്ചോ…’- അനുഭവം പങ്കുവെച്ച് ജയസൂര്യ

മികച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച് ജനപ്രിയനായി മാറിയതാണ് ചലച്ചിത്രതാരം ജയസൂര്യ. സിനിമ വിശേഷങ്ങൾക്കപ്പുറം താരം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചില ചിത്രങ്ങൾ വലിയ രീതിയിൽ ആരാധക ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിത് അത്തരത്തിൽ ജയസൂര്യ പങ്കുവെച്ച ഒരു ചിത്രവും അതിന് നൽകിയ അടിക്കുറുപ്പുമാണ് മാധ്യമശ്രദ്ധ കവരുന്നത്. വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉണ്ടായ അനുഭവമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്.

ഊണിനൊപ്പം മകന് സ്കൂളിൽ കൊണ്ടുപോകാൻ ഉണ്ടാക്കിയ സ്‌പെഷ്യൽ വിഭവം കൂടി ജയസൂര്യയ്ക്ക് നൽകുന്ന ഒരു അമ്മയുടെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഇത് ഇവിടത്തെ കൊച്ചിന് സ്കൂളിൽ കൊണ്ട് പോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ… എന്നാണ് ജയസൂര്യ ആ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

Read also; അന്ന് നാലുപേർക്ക് കാഴ്ച നൽകി പുനീത് രാജ്‌കുമാർ, പുനീത് മാതൃകയിൽ ഇന്ന് 14,000 കണ്ണുകൾ

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ജയസൂര്യ. താരത്തിന്റേതായി പ്രേക്ഷകരിലേക്ക് അവസാനം എത്തിയ ചിത്രം സണ്ണിയാണ്. കൊറോണ കാലത്ത്, ക്വറന്റീനിൽ പോകേണ്ടിവരുന്ന ഒരാളുടെ ഒറ്റപ്പെടലും അയാൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളുമാണ് സിനിമ പറയുന്നത്. സണ്ണി എന്നാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Story highlights; jayasurya post about selfless love of a mother