‘കഥപറയുമ്പോൾ’ സ്റ്റാർ മാജിക് വേർഷൻ; ചിരി താരങ്ങൾകൊപ്പം സലിം കുമാറും- വിഡിയോ

രസകരമായ സ്കിറ്റുകളും ഗെയിമുകളുമൊക്കെയായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ ചിരി വേദിയാണ് സ്റ്റാർ മാജിക്. സിനിമ, സീരിയൽ, കോമഡി കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിൽ ഗെയിമുകളും കോമഡി സ്കിറ്റുകളുമൊക്കെയാണ് അവതരിപ്പിക്കപ്പെടാറുള്ളത്. വേദിയിലെ സ്ഥിരം കലാകാരന്മാരെ കൂടാതെ അഭിനയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളും സ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്.

ഇപ്പോഴിതാ, രസകരമായ ഒരു സ്കിറ്റ് ശ്രദ്ധനേടുകയാണ്. ‘കഥപറയുമ്പോൾ’ എന്ന സിനിമയിലെ സ്‌കൂൾ രംഗമാണ് സ്റ്റാർ മാജിക് സ്കിറ്റിലൂടെ അവതരിപ്പിക്കുന്നത്. രസകരമായ സ്കിറ്റിൽ കഥപറയുമ്പോൾ സിനിമയിൽ അഭിനയിച്ച സലിം കുമാറും ഭാഗമായി.

Read More: 41 വർഷങ്ങൾക്ക് ശേഷം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ സിനിമയിലെ ഗാനം വീണ്ടുമൊരുക്കി ‘ജാനേമൻ’ ടീം

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- kadhaparayumpol movie star magic version