‘നിങ്ങൾ മസിലിലല്ല മനസ്സിലാണ്’- കുഞ്ചാക്കോ ബോബന് പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

മലയാളികൾക്ക് എന്നും പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് ഹീറോ പരിവേഷത്തിൽ നിന്നും മാറി എല്ലാത്തരം വേഷങ്ങളും തനിക്ക് ചേരുമെന്ന് തെളിയിക്കുകയാണ് കുഞ്ചാക്കോ ബോബൻ.  പിറന്നാൾ നിറവിലാണ് താരം. ചിത്രങ്ങളും വീഡിയോകളുമായി വ്യത്യസ്തമായ രീതിയിൽ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേർ എത്തുന്നുണ്ട്. ഇപ്പോഴിതാ, രമേഷ് പിഷാരടിയുടെ ആശംസ ശ്രദ്ധനേടുകയാണ്.

‘നിങ്ങൾ മസിലിലല്ല മനസ്സിലാണ്..പിറന്നാൾ ആശംസകൾ മനുഷ്യർക്കിടയിലെ ലിമിറ്റഡ് എഡിഷൻ പ്രിയപ്പെട്ട ചാക്കോച്ചന്..’- ആശംസയ്‌ക്കൊപ്പം ഇരുവരും ജിമ്മിൽ മസിലുപിടിച്ച് നിൽക്കുന്ന ചിത്രവും രമേഷ് പിഷാരടി പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ‘പട’, ‘മറിയം ടെയ്‌ലേഴ്‌സ്’, ‘ഗിർ’ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ ഇനി വേഷമിടുന്നത്. മലയാള സിനിമയിൽ രണ്ടു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ കുഞ്ചാക്കോ ബോബൻ തമിഴകത്തേക്ക് ചുവടുവയ്ക്കുകയാണ് ഒറ്റ് എന്ന ചിത്രത്തിലൂടെ. അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ വേഷമിടുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രണയ നായകന്മാർ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.

Read More: ‘ഓർമ്മയില്ലേ ഈ ഇടം?’; കാവൽ നവംബർ 25ന്- തിയേറ്ററുകളിലേക്ക് ക്ഷണിച്ച് സുരേഷ് ഗോപി

തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം എത്തുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

Story highlights- kunchacko boban and ramesh pisharady gym photo