‘വഴി ഇപ്പൊ ശരിയാക്കിത്തരാം’ ഭീമന്റെ വഴി വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റെ വഴി. അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രം അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. ഡിസംബർ മൂന്ന് മുതൽ പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററാണ് സിനിമ പ്രേമികൾക്കിടയിൽ ആവേശം നിറയ്ക്കുന്നത്.

‘വഴി ഇപ്പൊ ശരിയാക്കിത്തരാം’, ഭീമന്റെ തീയേറ്ററുകളിലേക്കുള്ള വഴിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്കുള്ള വഴിയും ഓക്കേ അക്കിത്തരണേ ഈശ്വരാ’ എന്ന അടിക്കുറുപ്പോടെയാണ് പുതിയ പോസ്റ്റർ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്.

Read also: സ്റ്റുഡിയോയിലെ മറ്റു ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും പലപ്പോഴും പിടിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കുകയായിരുന്നു ആ ആറുവയസുകാരനെ; ഉലകനായകന്റെ ഉത്‌ഭവത്തെക്കുറിച്ച് രസകരമായ കുറിപ്പ്

ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കലും ആഷിഖ് അബുവും എത്തുന്നുണ്ട്. കേരളത്തിൽ 130 ഓളം തിയേറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തുമെന്നാണ് സൂചന. അതേസമയം കുഞ്ചാക്കോ ബോബന് പുറമെ സുരാജ് വെഞ്ഞാറമൂട്, ജിനു ജോസഫ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Story highlights: kunchacko boban share bheemante vazhi movie poster