ലിജോ ജോസ് ചിത്രത്തിൽ നായകനായി മമ്മൂട്ടി; ശ്രദ്ധനേടി ‘നൻപകൽ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രങ്ങൾ

November 21, 2021

മലയാളികൾക്ക് വേറിട്ടൊരു സിനിമ ആസ്വാദനം നൽകുന്നതാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങൾ… കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചുരുളി എന്ന ചിത്രത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിൽ ആദ്യമായി ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ആസ്വാദകരിൽ ആവേശം നിറയ്ക്കുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. സിനിമയുടെ ചിത്രീകരണത്തിനിടെയിലെ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. പളനിയിലാണ് സിനിമ ചിത്രീകരണം പുരോഗമിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Read also; ‘സ്ത്രീധന രഹിത ഗ്രാമം’; പേരുപോലെ സുന്ദരമാണ് ഇന്ത്യയിലെ ഈ ഗ്രാമം

അതേസമയം ചുരുളിയാണ് ലിജോയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം. 19 ദിവസങ്ങൾ മാത്രമെടുത്ത് കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയാണ് ചുരുളി. പെരുമാടനെ പിടിച്ചുകെട്ടാൻ വന്ന തിരുമേനിയുടെ കഥയാണ് ചുരുളി പറയുന്നത്. ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട്, ഗീതിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് വൺ ആണ്. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ചിത്രമാണ് വൺ. 33 വർഷം നീണ്ട രാഷ്ട്രീയ ജീവിതം ജനങ്ങൾക്ക് വേണ്ടി മാറ്റിവെച്ച കടക്കൽ ചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്വന്തം ആദർശങ്ങളോടും ആശയങ്ങളോടും നൂറ് ശതമാനം നീതിപുലർത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ് കടയ്ക്കൽ ചന്ദ്രൻ.

Story highlights ; Lijo jose pellisery team up with Mammootty