‘ജോസഫി’ന് ശേഷം എം പത്മകുമാറിന്റെ സംവിധാനത്തിൽ ‘പത്താം വളവ്’; ശക്തമായ കഥാപാത്രമായി ഇന്ദ്രജിത് സുകുമാരൻ

ശക്തമായ കഥാപാത്രമായി ജോജു ജോർജ് എത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതാണ് എം പത്മകുമാർ സംവിധാനം നിർവഹിച്ച ജോസഫ്. ജോസഫിന് ശേഷം പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന അടുത്ത ചത്രമാണ് പത്താം വളവ്. ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറന്മൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫാമിലി ഇമോഷണൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് അഭിലാഷ് പിള്ളയാണ്.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. അതിഥി രവി, സ്വാസിക, അജ്‍മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്‍ണൻ,ഷാജു ശ്രീധർ, നിസ്‌താർ അഹമ്മദ്‌, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് നായ, ഫീൽഡറായും വിക്കറ്റ് കീപ്പറായും എത്തിയ വിഡിയോ പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ, ആറുലക്ഷത്തോളം കാഴ്ച്ചക്കാരെ നേടിയ ദൃശ്യങ്ങൾ…

അതേസമയം, മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ്ജോജു ജോർജ് കേന്ദ്രകഥാപാത്രമായ ജോസഫ്. ‘ജോസഫ്’ എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’. തിയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രീയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

Story highlights; m padmakumar directed film pathaam valavu