ഭാര്യയ്ക്കായി താജ്‌മഹൽ പോലൊരു വീടൊരുക്കി മധ്യപ്രദേശ് സ്വദേശി- വിസ്മയമായി നിർമിതി

November 23, 2021

ഷാജഹാൻ- മുംതാസ് പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന ചരിത്ര സ്മാരകമാണ് താജ്‌മഹൽ. മുഗൾ സാമ്രാജ്യത്തിന്റെ ഏറ്റവും വിജയകരമായ സൃഷ്ടികളിലൊന്നായ താജ്മഹൽ. യമുനാ നദിയുടെ തീരത്ത് വെള്ളിത്തിളക്കമുള്ള മാർബിളിൽ തീർത്ത ശവകുടീരം 1632-ൽ പണിതീർത്തതാണ്. തലമുറകളായി പ്രണയത്തിന്റെ പ്രതീകമായതിനാൽ എപ്പോഴും സ്നേഹത്തിന്റെ അടയാളമായി എന്നും ചർച്ചയാകാറുണ്ട് താജ്‌മഹൽ.

ഇപ്പോഴിതാ, താജ്മഹലിന്റെ മാതൃകയിൽ ഒരു വീട് ഒരുക്കിയിരിക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള ഒരു വ്യക്തി. ആനന്ദ് ചോക്‌സെ എന്നയാളാണ് ഈ നിർമ്മിതിക്ക് പിന്നിൽ. ആനന്ദ് ചോക്‌സെ താജ്മഹലിന്റെ വലിയ ആരാധാകൻ ആയിരുന്നു. മുംതാസ് മരണമടഞ്ഞ ബുർഹാൻപൂരിൽ എന്തുകൊണ്ട് താജ്മഹൽ പണിതില്ല എന്ന ചോദ്യം എപ്പോഴും ഇദ്ദേഹത്തെ അലട്ടിയിരുന്നു.

ഈ ചിന്തയാണ് താജ്മഹലിന്റെ തനിപ്പകർപ്പായി 4 ബെഡ്‌റൂം ഉള്ള ഒരു വീട് നിർമ്മിക്കാനുള്ള ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇദ്ദേഹം ഭാര്യയ്ക്ക് വേണ്ടിയാണ് ഈ വീട് പണിതിരിക്കുന്നത്. 2018 ൽ ആരംഭിച്ച നിർമാണം ഇപ്പോഴിതാ, പൂർത്തിയായിരിക്കുകയാണ്. വീടിന്റെ ഉൾവശം കൊത്തിയെടുക്കാൻ ബംഗാൾ, ഇൻഡോർ ആസ്ഥാനമായുള്ള കരകൗശല വിദഗ്ധരുടെ സഹായം തേടി.

Read More: ‘ചക്രവർത്തിനി..’; മനോഹര ഭാവങ്ങളിൽ നൃത്തം ചെയ്ത് അനു സിതാര

29 അടി ഉയരത്തിൽ താഴികക്കുടവും താജ്മഹൽ പോലെയുള്ള ടവറുകളും ഉണ്ട്. മുംബൈയിൽ നിന്നുള്ള കരകൗശല വിദഗ്ധരാണ് ഫർണിച്ചറുകൾ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.വീട്ടിൽ ആകെ നാല് കിടപ്പുമുറികൾ, ഒരു വലിയ ഹാൾ, ഒരു ലൈബ്രറി, ഒരു ധ്യാനമുറി എന്നിവയുണ്ട്. താജ്മഹൽ പോലെ തന്നെ, വെളിച്ച സജ്ജീകരണങ്ങളിലൂടെ ഈ വീടും തിളങ്ങുന്നുണ്ട്.

Story highlights- Madhya Pradesh man builds Taj Mahal-like home for wife