മധു ബാലകൃഷ്ണനോടൊപ്പം പ്രശസ്തരായ വൈദിക ഗായകരും ചേർന്ന് പാടി- ഹൃദയംതൊട്ട് ഒരു ദൈവീക ഗാനം

ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് എന്നും ഹൃദയത്തിൽ ആഴത്തിൽ ദൈവീകത നിറയ്ക്കാനുള്ള കരുത്തുണ്ട്. ഏതു ദുഖത്തിലും ഒന്നിച്ച് ചേർന്ന് പാടാനായി ഒട്ടേറെ ഭക്തിഗാനങ്ങളുമുണ്ട്. ‘ഇസ്രായേലിൻ നാഥനായി വാഴും ഏക ദൈവം..’ എന്ന് തുടങ്ങി മലയാളികൾ നെഞ്ചിലേറ്റിയ ഒട്ടേറെ ഭക്തിഗാനങ്ങൾക്കൊപ്പം ചേർക്കാൻ ഇതാ റോയി കണ്ണൻചിറ സി.എംഐ അച്ചന്റെ മനോഹരമായ ദൈവഗീതം എത്തിയിരിക്കുകയാണ്.

റോയി കണ്ണൻചിറ സി.എംഐ അച്ചനാണ് കർത്താവേ എന്ന് തുടങ്ങുന്ന ഭക്തിഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ശബ്ദംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ മധു ബാലകൃഷ്ണനാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ഒപ്പം പ്രസിദ്ധരായ വൈദിക ഗായകരും ചേർന്നപ്പോൾ ലഭിച്ചത് ഹൃദയം കീഴടക്കുന്ന ഭക്തി ഗാനം.

പീറ്റർ ചേരാനല്ലൂർ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നെൽസൺ പീറ്റർ പ്രോഗ്രാമിംഗ് നിർവഹിച്ചിരിക്കുന്നു. ഹല്ലേലൂയാ മീഡിയയുടെ ബാനറിലാണ് ഗാനം നിർമിച്ചിരിക്കുന്നത്.

ഫാ.പ്രിൻസ് പരത്തിനാൽ സി.എം.ഐ,ഫാ. വിപിൻ കുരിശുതറ സി.എം.ഐ, ഫാ.സ്ലീബാദാസ് ചരിവുപുരയിടത്തിൽ, ഫാ. ഫിനിൽ ഏഴരത്ത് സി.എം.ഐ, സിസ്റ്റർമാരായ ഷാന്റി എഫ്സിസി, മിൽഡ CTC, ലിൻസ് റാണി സിഎംസി എന്നിവരും മറ്റുഗായകരായ സിജിന എം.എൽ.എഫ്, അലീഷ എസ്.എച്ച്, സിസ്റ്റർ ദിവ്യ മാത്യു ഹോളി ക്രോസ്, സിസ്റ്റർ സ്റ്റെഫിയ, സിസ്റ്റർ ഷെൽബി സി.ടി.സി എന്നിവരാണ് മധു ബാലകൃഷ്ണനൊപ്പം ഗാനം ആലപിച്ചിരിക്കുന്നത്.

Read More: കമ്പ്യൂട്ടർ സയൻസിൽ ബിരുദം, ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കും; ഹൃദയംതൊട്ട് തെരുവിൽ കഴിയുന്ന സ്വാതിയുടെ ജീവിതം…

കീബോർഡ് പ്രോഗ്രാമിംഗ്: നെൽസൺ പീറ്റർ, മിക്‌സിംഗ് : ശാലോം ബെന്നി, സ്റ്റുഡിയോ: സ്നേഹം ഡിജിറ്റൽ (ചേരാനെല്ലൂർ), ക്യാമറ: ജെഹിൻ ജോസഫ്, ക്യാമറ അസിസ്റ്റന്റ്: ഡയാൻ പീറ്റർ, വീഡിയോ എഡിറ്റിംഗ്: ബാബു മാതിരപ്പള്ളി, കോറസ്: നിക്സൺ കെ.ജെ, നെൽസൺ പീറ്റർ, ടോമി മലയാറ്റൂർ, വർഗീസ് മലയാറ്റൂർ റാണി, സിജി, റിൻസി, എയ്ഞ്ചൽ, വയലിൻ: ഫ്രാൻസിസ് സേവ്യർ, മരിയദാസ്, കരോൾ, ജോസുകുട്ടി, ഫ്രാൻസിസ്, ഓടക്കുഴൽ : ജോസഫ് കടമക്കുടി, ഡിസൈൻ: ബിജു നായർ.

Story highlights- malayalam christian devotional song by peter cheranalloor