‘കുഞ്ഞാലീടെ മേത്തൂന്ന് അവസാന ചോര ഇറ്റ് വീഴണവരെ പറങ്കികള് സാമൂതിരീടേ മണ്ണില് കാല്കുത്തൂലാ…’- ശ്രദ്ധനേടി മരക്കാർ വിഡിയോ

ചലച്ചിത്ര ആസ്വാദകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ചിത്രം പ്രേക്ഷകരിലേക്കെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന വിഡിയോ. കുഞ്ഞാലി മരക്കാരുടെ സംഭാഷണം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. സിനിമ ആരാധകരിൽ ആവേശം നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും ഗാനങ്ങളുമെല്ലാം പ്രേക്ഷകരിലേക്കെത്തുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്. അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

Read also: കുടുംബത്തെ സംരക്ഷിക്കാൻ തെരുവിൽ കച്ചവടത്തിന് ഇറങ്ങിയ പതിമൂന്നുകാരൻ തയാറാക്കുന്നത് സ്‌പെഷ്യൽ വിഭവങ്ങൾ, പ്രശംസിച്ച് സോഷ്യൽ മീഡിയ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശനും മോഹൻലാൽ എന്ന അതുല്യ പ്രതിഭയും ഒന്നിക്കുന്നതോടെ വെള്ളിത്തിരയിൽ വിരിയുന്ന വിസ്മയം കാണാൻ ഒരുങ്ങുകയാണ് ആരാധകർ.

story highlights: marakkar sneak peak video