ജൂലിയറ്റായി മീര ജാസ്മിൻ; ഏഴ് വർഷങ്ങൾക്ക് ശേഷം ജയറാമിനൊപ്പം, ശ്രദ്ധനേടി ലൊക്കേഷൻ വിഡിയോ

ഒരു കാലത്ത് മലയാള സിനിമ ലോകത്ത് സജീവ സാന്നിധ്യമായിരുന്നതാണ് മീര ജാസ്മിൻ. പിന്നീട് വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന താരം വീണ്ടും സിനിമ ലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് മീര ജാസ്മിന്റെ മടങ്ങിവരവ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാം ആണ്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ജയറാമും മീര ജാസ്മിനും ഒന്നിക്കുന്നത്. സത്യൻ അന്തിക്കാടിനോടൊപ്പമുള്ള മീര ജാസ്മിന്റെ അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും പുതിയ സിനിമയ്ക്കുണ്ട്.

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രമാണിത്. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മീര ജാസ്മിൻ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് സിനിമയുടെ ചിത്രീകരണത്തിനിടെയിലെ ചില മനോഹരമായ നിമിഷങ്ങൾ. ദേവിക, ഇന്നസെന്റ്, സിദ്ദിഖ്, കെ പി എ സി ലളിത, ശ്രീനിവാസൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Read also: അഭിമാനത്തോടെ, കൈയടികളോടെ അവർ പാടി- ഹൃദയംകവർന്ന് അരുണാചൽ പ്രദേശിലെ ജവാൻമാരുടെ റെജിമെന്റൽ ഗാനം

2001-ൽ ലോഹിതദാസ് സംവിധാനം നിർവഹിച്ച സൂത്രധാരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചതാണ് മീര. ചിത്രത്തിൽ ശിവാനി എന്ന കഥാപാത്രത്തെയാണ് താരം അവതിരിപ്പിച്ചത്. ശിവാനിയെ ഹൃദത്തിലേറ്റിയ മലയാളികൾക്ക് പിന്നീട് മനോഹരമായ നിരവധി കഥാപാത്രങ്ങളെ മീര ജാസ്മിൻ സമ്മാനിച്ചു. ഇപ്പോഴിതാ താരത്തിന്റെ തിരിച്ചുവരവിന്റെ ആവേശത്തിലാണ് സിനിമാപ്രേമികൾ.

Story highlights: Meera Jasmin with sathyan anthikad jayaram shares video