സിമ്പുവിനൊപ്പം ചുവടുവെച്ച് കല്യാണി പ്രിയദർശൻ- ശ്രദ്ധനേടി ‘മാനാട്’ സിനിമയിലെ ഗാനം

സിമ്പുവും എസ്‌ജെ സൂര്യയും അഭിനയിച്ച ടൈം ലൂപ്പ് ത്രില്ലർ ‘മാനാട്’ തമിഴ്‌നാട്ടിൽ തരംഗമാകുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രം ബോക്‌സ് ഓഫീസിൽ റെക്കോർഡ് ഓപ്പണിംഗ് നേടിയിരിക്കുന്നു. ഇപ്പോഴിതാ, മാനാട് എന്ന ചിത്രത്തിലെ ഒരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.

സിമ്പുവിന്റെ യഥാർത്ഥ തിരിച്ചുവരവ് എന്ന് പറയപ്പെടുന്ന ചിത്രം കൂടിയാണ് ‘മാനാട്’. കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ സിമ്പുവിന്റെ നായികയായി വേഷമിടുന്നത്. ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്ന ഗാനമാണ് പ്രേക്ഷകരിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്.

മെഹര്‍സില… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് യുവാന്‍ ശങ്കര്‍ രാജയും റിസ്വാനും രാജഭാവതരിണിയും ചേര്‍ന്നാണ്. യുവാന്‍ ശങ്കര്‍ രാജയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. മദന്‍ കര്‍ക്കിയുടേതാണ് വരികള്‍. 

ചന്ദ്രശേഖർ, . മഹേന്ദ്രൻ, കരുണാകരൻ, പ്രേംഗി അമരൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്, റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവ്വഹിച്ചു.

Read More: കാത്തിരിപ്പിനൊടുവിൽ ചരിത്ര വിസ്മയമാകാൻ മരക്കാർ എത്തുന്നു- ട്രെയ്‌ലർ എത്തി

അതേസമയം വെള്ളിത്തിരയിൽ നിരവധി ചിത്രങ്ങളുമായി തിരക്കുള്ള താരമാണ് സിമ്പു. വിണ്ണൈതാണ്ടി വരുവായ, അച്ചം എന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിമ്പു- ഗൗതം മേനോന്‍- എ ആര്‍ റഹ്‌മാന്‍ എന്നിവര്‍ ഒരുമിക്കുന്ന ഒരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. വെന്ത് തനിന്തത് കാട് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ചിമ്പുവിന്റെ കരിയറിലെ 47-മത്തെ ചിത്രമാണ്. വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണല്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഥാപാത്രത്തിന് വേണ്ടി സിമ്പു നടത്തിയ മേക്കോവറും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു.

Story highlights- Meherezylaa Official Video from maanadu