ഹിറ്റ് തമിഴ് ഗാനം മത്സരിച്ച് പാടി എം ജി ശ്രീകുമാറും മിയക്കുട്ടിയും- വിഡിയോ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുഗായകരിലെ സർഗപ്രതിഭ കണ്ടെത്തി അത് വളർത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ലക്ഷ്യം. ഒട്ടേറെ കൊച്ചുമിടുക്കികളും മിടുക്കന്മാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്കും എത്തിക്കഴിഞ്ഞു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2വിലും ഒട്ടേറെ കഴിവുറ്റ കലാകാരന്മാരുണ്ട്. അതിൽ പാട്ടുകൊണ്ടും കുറുമ്പുകൊണ്ടും ശ്രദ്ധനേടിയ പാട്ടുകാരിയാണ് മിയ മെഹക്.

മിയയുടെ പാട്ടിനും സംസാരത്തിനുമെല്ലാം ഒട്ടേറെ ആരാധകരുണ്ട്. ഇപ്പോഴിതാ, പ്രിയ ഗായകൻ എം ജി ശ്രീകുമാറിനൊപ്പം മിയ ഒരു തമിഴ് ഗാനം പാടുന്നതാണ് ശ്രദ്ധനേടുന്നത്. ‘പേർ വെച്ചാലും..’ എന്നുതുടങ്ങുന്ന ഗാനം അടുത്തിടെ ഇൻസ്റാഗ്രാമിലൂടെ ശ്രദ്ധനേടിയിരുന്നു. ആ ഗാനമാണ് എം ജി ശ്രീകുമാറും മിയയും ചേർന്ന് ആലപിക്കുന്നത്. മൈക്കിൾ മദന കാമ രാജൻ എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനത്തിന്റെ റീമിക്‌സ് വേർഷനാണ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

Read More: ജീത്തു ജോസഫിന് പിറന്നാൾ ആശംസയുമായി ‘ട്വൽത്ത് മാൻ’ ടീം- മേക്കിംഗ് വിഡിയോ

ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മനോഹരമായ ആലാപനത്തിലൂടെ മനം കവരുന്ന മിടുക്കിയാണ്. പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ മിയ രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പിയാണ്. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്.

Story highlights- miah mehak and m g sreekumar performance