അന്റാർട്ടിക്കയുടെ ചരിത്രത്തിൽ ആദ്യമായി എയർബസ് പ്ലെയിൻ ലാൻഡ് ചെയ്തപ്പോൾ- വിഡിയോ

November 25, 2021

അന്റാർട്ടിക്കയുടെ പ്രത്യേക ഭൂപ്രകൃതി കാരണം എയർലൈൻ സർവീസുകൾ ഇവിടെ ഇല്ല. എന്നാൽ, ചരിത്രത്തിലാദ്യമായി ഒരു വാണിജ്യ എയർബസ് A340 അന്റാർട്ടിക്കയുടെ മഞ്ഞുമൂടിയ പ്രദേശത്ത് ലാൻഡ് ചെയ്തു. എയർബസ് പ്ലെയിനിന്റെ ലാൻഡിംഗ് വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

പൈലറ്റ് കാർലോസ് മിർപുരിയും സംഘവും നവംബർ 2നാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് 4506 കിലോമീറ്റർ നീണ്ട യാത്ര ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്താൻ അഞ്ച് മണിക്കൂറിലധികം സമയം എടുത്തു.

വിമാനത്തെയും എയർക്രൂവിനെയും വാടകയ്‌ക്കെടുക്കുന്ന ബോട്ടിക് ഏവിയേഷൻ കമ്പനിയായ ഹൈ-ഫ്ലൈയാണ് ഈ യാത്രയ്ക്ക് പിന്നിൽ. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ലാൻഡിംഗ് സാധ്യമായതെന്ന് പൈലറ്റ് പറയുന്നു. സങ്കീർണ്ണമായ യാത്ര ആയിരുന്നുവെങ്കിലും ചരിത്രത്തിൽ ഇടംപിടിച്ച യാത്രയുടെ ഭാഗമാകാൻ ഇവർക്ക് സാധിച്ചു.

Read More: പത്തുമണിക്കൂറെടുത്ത് മോഹൻലാൽ ആരാധകന്റെ കൈയിൽ കുൽദീപ് ഒരുക്കിയ മരക്കാർ ടാറ്റൂ- മികവിന് കൈയടി

എങ്കിലും തയ്യാറെടുപ്പുകൾക്കിടയിലും യാത്ര വല്ലാതെ ഭയവുംസമ്മാനിച്ചതായി പൈലറ്റ് മിർപുരി പറയുന്നു. അന്റാർട്ടിക്കയിൽ സ്ഥാപിതമായ ഒരു ആഡംബര അവധിക്കാല റിസോർട്ടായ വുൾഫ്സ് ഫാങ് ആണ് യാത്ര ചാർട്ടേഡ് ചെയ്തത്.

Story highlights- pilot lands commercial Airbus plane in Antarctica